കഴിഞ്ഞ ദിവസമാണ് ജോലി സമയത്ത് ഇംഗ്ലീഷ്, ഹിന്ദി ഭാഷകളിൽ മാത്രം ആശയ വിനിമയം നടത്തണമെന്നും മലയാളം ഉപയോഗിക്കരുതെന്നും ആവശ്യപ്പെട്ട് ജിബി പന്ത് ആശുപത്രി സർക്കുലർ പുറത്തിറക്കിയത്.മലയാളം സംസാരിക്കുന്നതിനെതിരെ പരാതി ലഭിച്ചിട്ടുണ്ടെന്നും തീരുമാനം തെറ്റിക്കുന്നവർക്കെതിരെ നടപടിയുണ്ടാകുമെന്നും സർക്കുലറിൽ പറയുന്നു. ആശുപത്രിയിലെ ഹരിയാന,പഞ്ചാബ്,മിസോറാം തുടങ്ങി വിവിധ പ്രദേശങ്ങളിൽ നിന്നും വന്നവർ അവരുടെ പ്രാദേശിക ഭാഷയിലാണ് സംസാരിക്കാറുള്ളതെന്ന് മലയാളി നാഴ്‌സുമാർ പറയുന്നു.
അതേസമയം സർക്കുലർ വന്നതോടെ ദില്ലിയിൽ മലയാളി നഴ്‌സുമാർ സർക്കുലർനെതിരെ രംഗത്തെത്തി. ആശുപത്രിയിലെ ക്ടിംഗ് സുപ്രണ്ട് ചുമതല വഹിക്കുന്ന ഒരാളാണ് സർക്കുലർ പുറത്തിറക്കിയത്. മെഡിക്കൽ സുപ്രണ്ടിന് അടക്കം പകർപ്പ് അയക്കാതെ ഏകപക്ഷീമായി ഇറക്കിയ സർക്കുലർ അംഗീകരിക്കില്ലെന്നും നഴ്സുമാർ വ്യക്തമാക്കി. ആശുപത്രിയുടെ തീരുമാനം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് നേരത്തെ ശശി തരൂരും കെസി വേണുഗോപാലും അടക്കമുള്ളവർ രംഗത്തെത്തിയിരുന്നു.