ഇനി മലയാളം വേണ്ട! തൊഴിൽ സമയത്ത് നഴ്‌സുമാർ മലയാളത്തിൽ സംസാരിക്കുന്നത് വിലക്കി ഡൽഹിയിലെ സർക്കാർ ആശുപത്രി

ഞായര്‍, 6 ജൂണ്‍ 2021 (09:55 IST)
ഡൽഹിയിലെ സർക്കാർ ആശുപത്രിയിൽ മലയാളം സംസാരിക്കുന്നതിന് വിലക്ക്. ജിബി പന്ത് ആശുപത്രിയാണ് വിചിത്ര ഉത്തരവിറക്കിയിരിക്കുന്നത്. തൊഴിൽ സമയത്ത് നഴ്‌സുമാർ തമ്മിൽ മലയാളം സംസാരിക്കുന്നത് സഹപ്രവർത്തകർക്കും രോഗികൾക്കും ബുദ്ധിമുട്ടുണ്ടാക്കുന്നതായി പരാതി ലഭിച്ചുവെന്നാണ് നടപടിയോടുള്ള ആശുപത്രി അധികൃതരുടെ വിശദീകരണം.
 
തൊഴിൽ സമയത്ത് ജീവനക്കാർ ഹിന്ദി,ഇംഗ്ലീഷ് ഭാഷകളിൽ മാത്രമെ സംസാരിക്കാവുവെന്നും മലയാളത്തിൽ സംസാരിച്ചാൽ ശിക്ഷാനടപടികൾ നേരിടേണ്ടി വരുമെന്നും സർക്കുലറിൽ പറയുന്നു. അതേസമയം ആശുപത്രിയിലെ ഹരിയാന,പഞ്ചാബ്,മിസോറാം തുടങ്ങി വിവിധ പ്രദേശങ്ങളിൽ നിന്നും വന്നവർ അവരുടെ പ്രാദേശിക ഭാഷയിലാണ് സംസാരിക്കാറുള്ളതെന്ന് മലയാളി നാഴ്‌സുമാർ പറയുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍