മറ്റുള്ളവരെ വിശ്വസിച്ച് ചതി പറ്റാന്‍ സാധ്യതയുള്ളവരാണ് ഈ നക്ഷത്രക്കാര്‍

ശ്രീനു എസ്

ശനി, 5 ജൂണ്‍ 2021 (20:02 IST)
രോഹിണി നക്ഷത്രത്തില്‍ ജനിച്ച ആളുകള്‍ ശുദ്ധഗതിക്കാരായത് കൊണ്ട് മറ്റുള്ളവരെ വിശ്വസിച്ചച് ചതി പറ്റാനുള്ള സാധ്യത ഇവര്‍ക്ക് കൂടുതലാണ്. ദൃഢചിന്തയും ആത്മധൈര്യവും ഉള്ള ഇവര്‍ ഒരുകാര്യത്തില്‍ പരജയപ്പെട്ടാലും അത് വിജയിക്കുന്നതുവരെ വീണ്ടും വീണ്ടും പരിശ്രമിച്ചുകൊണ്ടേയരിക്കുന്നവരായിരിക്കും. ഇവര്‍ക്ക് പിതാവിനോടുള്ളതിനേക്കാള്‍ സ്നേഹം മാതാവിനോടായിരിക്കും. മറ്റുള്ളവരുടെ കുറവുകുറ്റങ്ങള്‍ കണ്ടുപിടിക്കാന്‍ മിടുക്കരായ ഇവര്‍ ആരോടും അങ്ങോട്ട് പോയി സൗഹൃദം സ്ഥാപിക്കാത്തവരായിരിക്കും. കഴിവുണ്ടെങ്കിലും അഹംഭാവം കാണിക്കാത്ത ഇവരെ മറ്റുള്ളവര്‍ ബഹുമാനിക്കും.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍