സത്യത്തിനു നിരക്കാത്ത ഒരു കാര്യത്തിലും ഈ നക്ഷത്രക്കാര്‍ പങ്കാളിയാകില്ല

ശ്രീനു എസ്

ശനി, 15 മെയ് 2021 (17:34 IST)
പൊതുവേ സത്വഗുണ ശീലരാണ് മകം നക്ഷത്രക്കാര്‍. സത്യത്തിനു നിരക്കാത്ത ഒരു കാര്യത്തിലും ഈ നക്ഷത്രക്കാര്‍ പങ്കാളിയാകില്ല. ഇവര്‍ കലാപ്രവര്‍ത്തനങ്ങള്‍ക്കും സാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍ക്കും സമയം കണ്ടെത്തുന്നവരാണ്. മുതിര്‍ന്നവരെ ബഹുമാനിക്കുന്ന ഇവര്‍ ഒതുങ്ങി ജീവിക്കാന്‍ ആഗ്രഹിക്കുന്നവരാണ്. 
 
ധാരാളം മിത്രങ്ങള്‍ ഇവര്‍ക്കുണ്ടാകുമെങ്കിലും ശത്രുക്കള്‍ക്കും കുറവുണ്ടാകില്ല. മകം നക്ഷത്രത്തില്‍ ജനിക്കുന്ന സ്ത്രീകള്‍ പൊതുവെ വഴക്കാളികളായിരിക്കും. എന്നാല്‍ ഉള്ളില്‍ കരുണയുള്ളവരായിരിക്കും ഇവര്‍

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍