പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി രാഹുല്‍ തന്നെ വേണം; നിലപാട് കടുപ്പിച്ച് കോണ്‍ഗ്രസ്, ചില പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് താല്‍പര്യക്കുറവ്

Webdunia
ചൊവ്വ, 29 ഓഗസ്റ്റ് 2023 (10:45 IST)
2024 ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പ്രതിപക്ഷ സഖ്യം 'ഇന്ത്യ'യുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി രാഹുല്‍ ഗാന്ധി വേണമെന്ന് കോണ്‍ഗ്രസ്. ബിജെപിക്കെതിരെ പോരാടുന്നവരില്‍ ജനപ്രീതിയുള്ള നേതാവ് രാഹുല്‍ ആണെന്നും തിരഞ്ഞെടുപ്പിന് മുന്‍പ് തന്നെ രാഹുലിനെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി പ്രഖ്യാപിക്കണമെന്നുമാണ് കോണ്‍ഗ്രസിന്റെ നിലപാട്. മറ്റ് പ്രതിപക്ഷ പാര്‍ട്ടി നേതാക്കളെ എഐസിസി ഇക്കാര്യം അറിയിക്കും. 
 
ദക്ഷിണേന്ത്യയില്‍ നിന്ന് കൂടുതല്‍ സീറ്റുകള്‍ ഉറപ്പിക്കുകയാണ് കോണ്‍ഗ്രസിന്റെ ലക്ഷ്യം. അതിനു രാഹുല്‍ ഗാന്ധിയുടെ സാന്നിധ്യം അത്യാവശ്യമാണ്. രാഹുലിന് ദക്ഷിണേന്ത്യയില്‍ മികച്ച ജനപിന്തുണയുണ്ട്. രാഹുല്‍ കഴിഞ്ഞ തവണത്തെ പോലെ ദക്ഷിണേന്ത്യയില്‍ നിന്ന് കൂടി മത്സരിച്ചാല്‍ അത് പ്രതിപക്ഷ സഖ്യത്തിനു ഗുണം ചെയ്യുമെന്നാണ് കോണ്‍ഗ്രസ് വിലയിരുത്തല്‍. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ രാഹുല്‍ തന്നെയായിരിക്കും കോണ്‍ഗ്രസിന്റെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയെന്ന് രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ട് പറഞ്ഞിരുന്നു. 
 
അതേസമയം രാഹുല്‍ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി എത്തുന്നതില്‍ പ്രതിപക്ഷ പാര്‍ട്ടികളില്‍ പലര്‍ക്കും താല്‍പര്യക്കുറവുണ്ട്. രാഹുല്‍ കരുത്തനായ നേതാവ് അല്ലെന്നും മോദിക്കെതിരായ പോരാട്ടങ്ങളില്‍ ദുര്‍ബലനാണെന്നും ചില പ്രതിപക്ഷ പാര്‍ട്ടി നേതാക്കള്‍ അഭിപ്രായമുണ്ട്. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article