ഇനി 'ശിവശക്തി'എന്നറിയപ്പെടും, 'ചന്ദ്രിയാന്‍ 3' ഇറങ്ങിയ ദക്ഷിണ ദ്രുവത്തിലെ സ്ഥാനത്തിന് പേരായി

കെ ആര്‍ അനൂപ്

ശനി, 26 ഓഗസ്റ്റ് 2023 (12:01 IST)
ഇന്ത്യയുടെ 'ചന്ദ്രിയാന്‍ 3' ഇറങ്ങിയ ചന്ദ്രനിലെ ദക്ഷിണ ദ്രുവത്തിലെ സ്ഥാനത്തിന് ശിവശക്തി എന്ന് പേരിട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി. ഓഗസ്റ്റ് 23 ഇനിമുതല്‍ ബഹിരാകാശ ദിനമായി അറിയപ്പെടും. മറ്റാരും എത്താത്ത ഇടത്തിലാണ് നമ്മള്‍ എന്നും ശാസ്ത്രജ്ഞരുടെ അറിവിനെയും സമര്‍പ്പണത്തെയും സ്മരിക്കുന്നുവെന്നും രാജ്യത്തിന്റെ നേട്ടം മറ്റുള്ളവര്‍ അംഗീകരിച്ചിവെന്നും നരേന്ദ്രമോദി പറഞ്ഞു.
 
ലാന്‍ഡറില്‍ നിന്നും റോവര്‍ ചന്ദ്രന്റെ പ്രതലത്തിലേക്ക് ഇറങ്ങുന്ന വീഡിയോ ഐഎസ്ആര്‍ഒ കഴിഞ്ഞദിവസം പുറത്തുവിട്ടിരുന്നു. നിലവില്‍ റോബറിന്റെ ചലനങ്ങള്‍ ആസൂത്രണം ചെയ്ത നിലയ്ക്ക് നടക്കുന്നുണ്ടെന്നും എട്ടു മീറ്റര്‍ ദൂരം റോവര്‍ സഞ്ചരിച്ചെന്നും ഐഎസ്ആര്‍ഒ അറിയിച്ചു.
വരും ദിവസങ്ങളില്‍ ചന്ദ്രനിലെ രഹസ്യങ്ങള്‍ ഇന്ത്യയിലേക്ക് എത്തുമെന്നാണ് ശാസ്ത്രജ്ഞരുടെ കണക്കുകൂട്ടല്‍.
 
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍