ഫ്യൂവല്‍ ചലഞ്ചിന് തയ്യാറുണ്ടോ?; മോദിയെ വെല്ലുവിളിച്ച് രാഹുല്‍ - പ്രധനമന്ത്രിക്കെതിരെ വിമര്‍ശനം അഴിച്ചുവിട്ട് തേജസ്വി യാദവ്

വ്യാഴം, 24 മെയ് 2018 (20:24 IST)
ശാരീരികക്ഷമത നിലനിര്‍ത്താനുള്ള ഹം ഫിറ്റ് ഇന്ത്യാ ചലഞ്ചിന്റെ ഭാഗമായി ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോഹ്‌ലിയുടെ വെല്ലുവിളി സ്വീകരിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പുതിയ വെല്ലുവിളി മുന്നോട്ട് വച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. 

“ താങ്കള്‍ കോലിയുടെ ചലഞ്ച് സ്വീകരിച്ചതില്‍ സന്തോഷം. ഇവിടെ എനിക്കുമൊരു ചലഞ്ച് മുന്നോട്ട് വയ്ക്കാനുണ്ട്. ഇന്ധനവില താങ്കള്‍ കുറയ്ക്കുമോ ?, അതല്ലെങ്കില്‍ രാജ്യവ്യാപക പ്രതിഷേധം നടത്തി ഞങ്ങള്‍ അതിന് നങ്ങളെ നിര്‍ബന്ധിതനാക്കണോ ?. ഇക്കാര്യത്തില്‍ താങ്കളുടെ പ്രതികരണം ഞങ്ങള്‍ പ്രതീക്ഷിക്കുന്നു“ - എന്നായിരുന്നു രാഹുലിന്റെ ട്വീറ്റ്.

വിരാട്​ കോഹ്​ലിയുടെ ഫിറ്റ്​നെസ്സ്​ ചലഞ്ച്​ പ്രധാനമന്ത്രി സ്വീകരിച്ചിരുന്നു. വ്യായാമം ചെയ്യുന്ന വീഡിയോ പങ്കുവെക്കുന്ന ഫിറ്റ്​നെസ്​ ചലഞ്ചിന്​ ആദ്യം തുടക്കമിട്ടത്​കായിക മന്ത്രി രാജ്യവർധൻ റാത്തോഡാണ്​. സ്വയം വ്യായാമം ചെയ്യുന്ന വിഡിയോ പങ്കുവെച്ച്​കോഹ്​ലി, സൈന, അനുഷ്​ക ശർമ്മ, ഹൃത്വിക്​റോഷൻ എന്നിവരെയാണ്​ അദ്ദേഹം ഫിറ്റ്​നെസ്​ ചലഞ്ചിന്​ വെല്ലുവിളിച്ചത്​.

ആര്‍ ജെ ഡി നേതാവായ തേജസ്വി യാദവും മോദിക്ക് ചലഞ്ചുമായി എത്തിയിട്ടുണ്ട്.

“കോഹ്‌ലിയില്‍നിന്ന് ഫിറ്റ്‌നസ് ചലഞ്ച് വെല്ലുവിളി ഏറ്റെടുക്കുന്നതില്‍ ഞങ്ങള്‍ക്ക് വിരോധമില്ല. യുവാക്കള്‍ക്ക് തൊഴില്‍ നല്‍കാനും കര്‍ഷകര്‍ക്ക് ആശ്വാസം നല്‍കാനും ദളിതുകള്‍ക്കും ന്യൂനപക്ഷങ്ങള്‍ക്കും എതിരെ അക്രമങ്ങള്‍ ഉണ്ടാവുകയില്ലെന്ന് ഉറപ്പുനല്‍കുന്നതുമായ ചലഞ്ച് ഏറ്റെടുക്കാനാണ് ഞാന്‍ താങ്കളോട് ആവശ്യപ്പെടുന്നത്. മോദി സര്‍ താങ്കള്‍ എന്റെ വെല്ലുവിളി സ്വീകരിക്കുമോ?“ - എന്നും തേജസ്വി പ്രധാനമന്ത്രിയോട് ട്വിറ്ററില്‍ ആരാഞ്ഞു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍