കർഷകരെ തിരിഞ്ഞുനോക്കാത്ത മോദിക്ക് ഇനിയൊരു തിരിച്ചുവരവുണ്ടാകില്ല? മോദിക്ക് ഇനി ഉറക്കമില്ലാത്ത രാത്രികളെന്ന് രാഹുൽ

Webdunia
ബുധന്‍, 19 ഡിസം‌ബര്‍ 2018 (09:06 IST)
അടുത്ത തിരഞ്ഞെടുപ്പിൽ അധികാരത്തിൽ എത്തിയാൽ ഇന്ത്യയിലെ മുഴുവൻ കർഷകരുടെയും വായ്പ എഴുതി തള്ളുമെന്ന് കോൺഗ്രസ്  അധ്യക്ഷൻ രാഹുൽ ഗാന്ധി പ്രഖ്യാപിച്ചു. കർഷകരുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നത് വരെ പ്രധാന മന്ത്രി നരേന്ദ്ര മോദിയെ ഉറങ്ങാൻ അനുവദിക്കില്ല. 
 
‘കോൺഗ്രസും  മറ്റു പ്രതിപക്ഷ പാർട്ടികളും കാർഷിക കടങ്ങൾ എഴുതി തള്ളുന്നതിനായി സമ്മർദ്ദം  ശക്തമാക്കും. കടങ്ങൾ എഴുതി തള്ളുന്നില്ലെങ്കിൽ മോദിജിയെ ഉറങ്ങാൻ അനുവദിക്കില്ല’ ഡൽഹിയിൽ രാഹുൽ പ്രഖ്യാപിച്ചു.  
 
കഴിഞ്ഞ നാലു വർഷം കൊണ്ട് മൂന്നര ലക്ഷം കോടി രൂപ ജനങ്ങളിൽ നിന്ന് തട്ടിയെടുത്ത മോദി അത് അതിസമ്പന്നരുടെ പോക്കറ്റിലിട്ടതായി അദ്ദേഹം പറഞ്ഞു. കർഷകരുടെ ഒരു രൂപയുടെ വായ്പ പോലും  എഴുതി തള്ളാൻ മോദി  തയ്യാറായില്ല എന്നും രാഹുൽ ആരോപിച്ചു.

അനുബന്ധ വാര്‍ത്തകള്‍

Next Article