ആവേശത്തില്‍ പറഞ്ഞ് കുടുങ്ങി; കൊല്ലം തുളസിയെ അറസ്‌റ്റ് ചെയ്‌തേക്കും - മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി

വെള്ളി, 14 ഡിസം‌ബര്‍ 2018 (18:26 IST)
ശബരിമല സ്‌ത്രീ പ്രവേശന വിഷയത്തില്‍ വിവാദ പ്രസ്‌താവന നടത്തിയ നടനും ബിജെപി അനുഭാവിയുമായ കൊല്ലം തുളസിയെ അറസ്‌റ്റ് ചെയ്‌തേക്കും.

ശബരിമല വിഷയത്തില്‍ സ്‌ത്രീകള്‍ക്കെതിരെ നടത്തിയ പ്രസ്‌താവനയില്‍ അറസ്റ്റ് തടയായനായി കൊല്ലം തുളസി സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ കൊല്ലം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി തള്ളിയതോടെയാണ് അറസ്‌റ്റിന് കളമൊരുങ്ങുന്നത്.

അടുത്ത ദിവസങ്ങളില്‍ അറസ്‌റ്റ് ഉണ്ടാകുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. ഒക്ടോബര്‍ 12നാണ് കേസിന് ആസ്പദമായ സംഭവം നടന്നത്.

ശബരിമല പ്രവേശനത്തിന് വരുന്ന യുവതിയുടെ കാലില്‍ പിടിച്ച് വലിച്ചുകീറി ഒരുഭാഗം മുഖ്യമന്ത്രി പിണറായി വിജയനും മറ്റൊരു ഭാഗം വിധിപറഞ്ഞ സുപ്രീംകോടതി ജഡ്ജിക്കും അയച്ചുകൊടുക്കണമെന്നായിരുന്നു തുളസിയുടെ പ്രസ്താവന.

പ്രസ്‌താവന വിവാദമായതോടെ കേസിന്റെ നടപടികളില്‍ നിന്ന് രക്ഷ നേടുന്നതിനായി വനിതാ കമ്മീഷനില്‍   കൊല്ലം തുളസി മാപ്പ് ഏഴുതി നല്‍കിയിരുന്നു. ആവേശത്തിന്റെ പുറത്ത് പറഞ്ഞതാണെന്നായിരുന്നു അദ്ദേഹത്തിന്റെ വിശദീകരണം.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍