റാഫേല്‍ യുദ്ധവിമാനങ്ങള്‍ വാങ്ങിയാല്‍ കോടതിയെ സമീപിക്കുമെന്ന് സുബ്രഹ്മണ്യന്‍ സ്വാമി

ശനി, 11 ഏപ്രില്‍ 2015 (15:49 IST)
ഫ്രാന്‍സില്‍നിന്ന്  റാഫേല്‍ യുദ്ധവിമാനങ്ങള്‍ വാങ്ങാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കത്തിനെതിരെ ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗം സുബ്രഹ്മണ്യന്‍ സ്വാമി. റാഫേല്‍ വിമാനം വാങ്ങാന്‍ തീരുമാനിച്ചാല്‍ തനിക്ക് കോടതിയെ സമീപിക്കേണ്ടി വരുമെന്നാണ്‍ സ്വാമി അറിയിച്ചിരിക്കുന്നത്.
 
റഫേല്‍ വിമാനങ്ങള്‍ക്ക് കുറഞ്ഞ ഇന്ധനക്ഷമത മോശം പ്രകടനം തുടങ്ങിയ പ്രശ്നങ്ങളുണ്ടെന്നും. ഇക്കാരണത്താല്‍ പല രാജ്യങ്ങളും ഈ വിമാനങ്ങള്‍ വാങ്ങേണ്ടെന്ന് നിശ്ചയിച്ചിരുന്നെന്നും അതിനാല്‍ തന്നെ കരാറില്‍ ഏര്‍പ്പെട്ടാല്‍ സര്‍ക്കാര്‍ നാണംകെടേണ്ടി വരുമെന്നും സ്വാമി പറഞ്ഞു.
 
 മറ്റ് സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങി പ്രധാനമന്ത്രി തീരുമാനിക്കുന്നതെങ്കില്‍ കോടതിയെ സമീപിക്കുകയല്ലാതെ തനിക്ക് വേറെ വഴിയില്ലെന്നും സ്വാമി വ്യക്തമാക്കി.നേരത്തെ പ്രധാനമന്ത്രി നരേന്ദ്ര മോഡി ഫ്രഞ്ച് പ്രസിഡന്‍റ് ഫ്രാന്‍സ്വ ഓലന്‍ഡുമായി നടത്തിയ ചര്‍ച്ചയില്‍ റഫേല്‍ വിമാനങ്ങള്‍ വാങ്ങാന്‍ തീരുമാനമായിരുന്നു
 

വെബ്ദുനിയ വായിക്കുക