ബിജെപി അധികാരത്തിലെത്തിയതോടെ രാജ്യത്ത് ഗോവധ നിരോധനം വരുമെന്ന് കരുതി ആശങ്കയിലായിരുന്ന മാംസാഹാരികള്‍ക്ക് ഒരിക്കലും പ്രതീക്ഷിക്കാത്ത തിരിച്ചടി. പശുവിനേ തിന്നാല്‍ അകത്തുപോകുമെന്ന നിയമം വന്നാല്‍ പ്രതിരോധിക്കാന്‍ തയ്യാറായിനിന്നവരേ അമ്പരിപ്പിച്ചുകൊണ്ടാണ് മുയല്‍, നായ, പൂച്ച, ഒട്ടകം എന്നിവയേ ഭക്ഷണത്തിനായി കശാപ്പ് ചെയ്യുന്നത് നിരോധിച്ചുകൊണ്ട് കേന്ദ്രസര്‍ക്കാര്‍ ഉത്തരവ് വന്നു.
നിലവില്‍ കേരളത്തിലെ നിരവധി മുയല്‍ ഫാമുകളെ ബാധിക്കുന്ന ഉത്തരവാണ് കേന്ദ്ര ഭക്ഷ്യ സുരക്ഷാ ഗുണനിലവാര അതോറിറ്റി പുറത്തിറക്കിയിരിക്കുന്നത്. കൂടാതെ ഈ തീരുമാനം നാഗാലാന്‍ഡ്, മണിപ്പൂര്‍ സംസ്ഥാനങ്ങള്‍ക്കും ഈ ഉത്തരവില്‍ പ്രതിഷേധനുണ്ടാകാന്‍ ന്യായമുണ്ട്. കാരണം കാലങ്ങളായി ഇവിടങ്ങളില്‍ നായയെ ഭക്ഷണത്തിനായി കശാപ്പ് ചെയ്യുന്നത് പതിവാണ്. രാജ്യത്തിന്റെ ചില ഭാഗങ്ങളില്‍ ഒട്ടകത്തേയും ഇതേപോലെ കശാപ്പ് ചെയ്യാറുമുണ്ട്.
കഴിഞ്ഞ ദിവസമാണ് ഇതു സംബന്ധിച്ച ഉത്തരവ് സംസ്ഥാനങ്ങള്‍ക്ക് ലഭിച്ചിരിക്കുന്നത്. ഉത്തരവ് പ്രകാരം ഇനി മുയല്‍, പൂച്ച, നായ, ഒട്ടകം എന്നിവയെ കൊല്ലുന്നത് നിയമവിരുദ്ധമാകും. നിലവില്‍ ഈ ഉത്തരവ് നടപ്പാക്കിയാല്‍ കേരളത്തില്‍ പ്രതിസന്ധിക്ക് വഴിവയ്ക്കും. ഇറച്ചി ഉപയോഗത്തിനായി സംസ്ഥാനത്ത് പലരും നബാര്‍ഡ്, സഹകരണ ബാങ്ക് എന്നിവകളുടെ സഹായത്തൊടെ പലരും മുയല്‍ ഫാമുകള്‍ നടത്തുന്നുണ്ട്.
സംസ്ഥാനത്ത് കൃഷി വകുപ്പും മുയല്‍ വളര്‍ത്തല്‍ പ്രോത്സാഹിപ്പിച്ചിരുന്നതിനാല്‍ പല്‍ വീടുകളിലും മുയല്‍ വളര്‍ത്താനായി ചെറുകിട ഫാമുകള്‍ തുടങ്ങിയിരുന്നു. നിലവില്‍ ഇവയെല്ലാം നിയം നടപ്പിലാകുന്നതൊടെ ഉപയോഗമില്ലാതെയാകും.
ഭക്ഷണാവശ്യത്തിനായി കൊല്ലാവുന്ന പട്ടികയിലുള്ളതിനേ മാത്രമേ ഇനി കശാപ്പ് ചെയ്യാന്‍ സാധിക്കു. ഈ പട്ടീകയില്‍ മുയല്‍ ഇല്ലാത്തതാണ് കേരളത്തിന് വിനയായത്. പശു,കാള, പോത്ത്, ആട്, ചെമ്മരിയാട് എന്നിവയെ കശാപ്പ ചെയ്യാന്‍ മാത്രമേ നിലവിലേ പട്ടിക പ്രകാരം അനുവാദമുള്ളു. സംസ്ഥാനത്തിന്റെ പ്രത്യേക സാഹചര്യം കേന്ദ്രത്തിനെ അറിയിക്കുമെന്ന് കേരളം അറിയിച്ചിട്ടുണ്ട്.