മുന്‍ മുഖ്യമന്ത്രിയും എസ് എന്‍ ഡി പി യോഗം ജനറല്‍ സെക്രട്ടറിയുമായിരുന്ന ആര് ശങ്കറിന്റെ പൂര്‍ണകായ പ്രതിമ പ്രധാനമന്ത്രി നരേന്ദ്ര മോഡി അനാവരണം ചെയ്തു. എറണാകുളത്തു നിന്ന് ഹെലികോപ്റ്ററിലാണ് പ്രധാനമന്ത്രി ഉച്ച തിരിഞ്ഞ് 3:05 ഓടെ ആശ്രാമം മൈതാനത്തെ ഹെലിപാഡില്‍ ഇറങ്ങിയത്.
മേയര്‍ വി രാജേന്ദ്ര ബാബുവിന്റെയും കളക്ടര്‍ എ ഷൈനാമോളുടെയും നേതൃത്വത്തില്‍ ഔദ്യോഗികമായി മോഡിയെ സ്വീകരിച്ചു. പ്രതിമ നിര്‍മ്മാണ കമ്മിറ്റിക്കു വേണ്ടി ജനറല്‍ കണ്‍വീനര്‍ എസ് സുവര്‍ണ കുമാര്‍ പ്രധാനമന്ത്രിക്ക് ബൊക്കെ നല്കി സ്വീകരിച്ചു.
യോഗം വൈസ് പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി സ്വാഗതം ആശംസിച്ചു. ഇന്ത്യ കണ്ട ഏറ്റവും കഠിനാധ്വാനിയായ പ്രധാനമന്ത്രിയും ആഗോളനേതാവുമാണ് മോദിയെന്ന് തുഷാര്‍ പ്രസംഗത്തില്‍ പറഞ്ഞു.