മലമ്പാമ്പിനെ രക്ഷിക്കാന്‍ കിണറ്റില്‍ ഇറങ്ങിയ തൊഴിലാളിയെ മലമ്പാമ്പ് വരിഞ്ഞുമുറുക്കി കൊന്നു

സിആര്‍ രവിചന്ദ്രന്‍

ചൊവ്വ, 13 സെപ്‌റ്റംബര്‍ 2022 (13:32 IST)
മലമ്പാമ്പിനെ രക്ഷിക്കാന്‍ കിണറ്റില്‍ ഇറങ്ങിയ തൊഴിലാളിയെ മലമ്പാമ്പ് വരിഞ്ഞുമുറുക്കി കൊന്നു. തമിഴ്‌നാട്ടിലെ കൃഷ്ണഗിരി ജില്ലയിലെ കാവേരി പട്ടണത്തിലാണ് സംഭവം. ചിന്നസ്വാമി എന്ന ആളുടെ 50 അടി ആഴമുള്ള കിണറ്റില്‍ ഒരാഴ്ച മുന്‍പാണ് മലമ്പാമ്പ് വീണത്. പിന്നീട് മലമ്പാമ്പിനെ പുറത്തെടുക്കാന്‍ ശ്രമങ്ങള്‍ നടത്തിയെങ്കിലും ഫലം കാണാതെ വന്നതിനെ തുടര്‍ന്ന് തിങ്കളാഴ്ച രാവിലെ നടരാജന്‍ എന്ന തൊഴിലാളി മലമ്പാമ്പിനെ രക്ഷിക്കാന്‍ കിണറ്റില്‍ ഇറങ്ങുകയായിരുന്നു. 
 
മലമ്പാമ്പിനെ എടുത്ത് കിണറിന്റെ പകുതിയോളം കയറിയെങ്കിലും ഭാരം താങ്ങാന്‍ ആവാതെ ഇയാള്‍ വെള്ളത്തിലേക്ക് വീഴുകയായിരുന്നു. ഈ സമയത്താണ് മലമ്പാമ്പ് നടരാജനെ വരിഞ്ഞുമുറുക്കി കൊലപ്പെടുത്തിയത്. അഗ്നിശമനസേനയും പോലീസും എത്തിയാണ് മൃതദേഹം പുറത്തെടുത്ത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍