ഫോണ്‍ തലയിണക്കരികില്‍ വച്ച് കിടന്നതിന് പിന്നാലെ ഫോണ്‍ പൊട്ടിത്തെറിച്ച് യുവതിക്ക് ദാരുണാന്ത്യം. ഡല്‍ഹിയിലാണ് സംഭവം. ഒരു യൂട്യൂബര്‍ ആണ് ഇക്കാര്യം പുറത്തുവിട്ടിട്ടുള്ളത്. ചൈനീസ് സ്മാര്‍ട്ട്‌ഫോണ്‍ പൊട്ടിത്തെറിച്ച് തന്റെ ആന്റി മരിച്ചെന്ന് ട്വിറ്ററിലൂടെ യൂട്യൂബര്‍ പറയുന്നു. ഇതിന്റെ ചിത്രങ്ങളും പങ്കുവെച്ചിട്ടുണ്ട്. രാവിലെ വീട്ടിലെത്തിയവരാണ് സംഭവം കണ്ടെത്തിയത്.