കേന്ദ്ര നിയമത്തെ മറികടക്കാൻ കാർഷിക ബില്ലുകൾ പാസാക്കി പഞ്ചാബ്; താങ്ങുവില ലംഘിച്ചാൽ ജയിൽശിക്ഷ

ബുധന്‍, 21 ഒക്‌ടോബര്‍ 2020 (07:21 IST)
കേന്ദ്ര സർക്കാരിന്റെ കാർഷിക നിയമങ്ങൾ മറികടക്കുന്നതിന് മുന്ന് കാർഷിക ബില്ലുകൾ പാസാക്കി പഞ്ചാബ് സർക്കാർ. കേന്ദ്ര നിയമത്തിനെതിരെ പ്രമേയവും പഞ്ചാബ് നിയമസഭ പാസാക്കി. താങ്ങുവില ലംഘിച്ച് ഉത്പന്നങ്ങൾ വിൽപ്പന നടത്തിയാൽ ജയിൽ ശിക്ഷ വ്യവസ്ഥ ചെയ്യുന്ന ബില്ലാണ് പഞ്ചാബ് പാസാക്കിയിരിയ്ക്കുന്നത്. ഇതോടെ കേന്ദ്ര സർക്കാരിന്റെ കാർഷിക നിയമങ്ങളെ പൂർണമായും തള്ളിക്കളയുന്ന രാജ്യത്തെ ആദ്യ സംസ്ഥാനമായീ പഞ്ചാബ് മാറി.
 
പുതിയ ബില്ലുപ്രകാരം താങ്ങുവിലയെക്കാൾ കുറഞ്ഞവിലയിൽ ഉത്പന്നങ്ങൾ വിൽപ്പന നടത്തുന്നത് കുറ്റകരമാകും. പിഴയും മുന്നുവർഷം വരെ തടവും വ്യവസ്ഥ ചെയ്യുന്നതാണ് ബില്ല്. താഴ്ന്ന വിലയിൽ ഉത്പന്നങ്ങൾ വിൽക്കാൻ കർഷകരെ ചൂഷണം ചെയ്യുന്നവർക്കും ശിക്ഷ ലഭിയ്കും. പൂഴ്ത്തിവയ്പ്പും കരിഞ്ചന്തയും തടായാനും. രണ്ടര ഏക്കർ വരെയുള്ള കാർഷികഭൂമികളുടെ ജപ്തി ഒഴിവാക്കുനും വ്യവസ്ഥയുണ്ട്. അതേസമയം നിയമസഭ പാസാക്കിയ ബില്ല് നിയമമായി മാറാൻ പഞ്ചാബ് ഗവര്‍ണര്‍ വിപി സിങ് ബഡ്‌നോർ ബില്ലുകളിൽ ഒപ്പുവയ്ക്കണം.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍