തീവ്രവാദികളുടെ നുഴഞ്ഞു കയറ്റം: പഞ്ചാബിൽ സുരക്ഷ ശക്തമാക്കി

ബുധന്‍, 6 ഏപ്രില്‍ 2016 (18:04 IST)
സ്ഫോടക വസ്തുക്കളുമായി തീവ്രവാദികൾ രാജ്യത്ത് കടന്നുവെന്ന സൂചനയെത്തുടർന്ന് പഞ്ചാബിൽ അതി ജാഗ്രത. മൂന്ന് പാക് തീവ്രവാദികൾ സംസ്ഥാനത്ത് നുഴഞ്ഞു കയറിയിട്ടുണ്ടെന്ന ഡൽഹിയിലെ സ്പെഷ‌ൽ സെൽ പൊലീസിന്റെ അറിയിപ്പിന്റെ അടിസ്ഥാനത്തിലാണ് സുരക്ഷ ഏർപ്പെടുത്തിയിരിക്കുന്നത്.
 
ആയുധധാരികളായ മൂന്ന് പാക് തീവ്രവാദികൾ സ്ഫോടക വസ്തുക്കളോടുകൂടി അതിർത്തി കടന്നതായാണ് സൂചന. ജെകെ-01-എബി-2654 എന്ന രജിസ്‌ട്രേഷന്‍ നമ്പറുള്ള സ്വിഫ്റ്റ് കാറിലാണ് ഭീകരർ അതിർത്തി കടന്നതെന്ന് സ്പെഷ്യ‌ൽ സെൽ വിവരം നൽകിയതായി പഞ്ചാബ് ജനറൽ ഡയറക്ടർ വ്യക്തമാക്കി.
 
ഇതേതുടർന്ന് സംസ്ഥാനത്ത് കർശന വാഹന സുരക്ഷ ഏർപ്പെടുത്തി. പോലീസ് സ്റ്റേഷൻ, പൊതുസ്ഥലങ്ങ‌ൾ, മാർക്കറ്റ്, പള്ളി, റെയിൽ‌വേ സ്റ്റേഷനുകൾ തുടങ്ങി തീവ്രവാദികൾ ലക്ഷ്യമിടാൻ സാധ്യതയുള്ള എല്ലാ സ്ഥലങ്ങ‌ളിലും സുരക്ഷ ശക്തമാക്കി. ഡല്‍ഹി, മുംബൈ, ഗോവ എന്നിവിടങ്ങളാണ് തീവ്രവാദികള്‍ ലക്ഷ്യം വച്ചിരിക്കുന്നതെന്നും സൂചന ലഭിച്ചതിനെത്തുടർന്ന് രാജ്യത്ത് കനത്ത സുരക്ഷ ഏർപ്പെടുത്തിയിരിക്കുകയാണ്.

 
ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം

വെബ്ദുനിയ വായിക്കുക