പഞ്ചാബ് ഇന്ന് പോളിംഗ് ബൂത്തിലേക്ക്, യുപിയിൽ മൂന്നാംഘട്ടം

ഞായര്‍, 20 ഫെബ്രുവരി 2022 (08:41 IST)
നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന പഞ്ചാബും ഉത്തര്‍പ്രദേശും ഇന്ന് പോളിംഗ് ബൂത്തിലേക്ക്. പഞ്ചാബിലെ 23 ജില്ലകളിലെ 117 മണ്ഡലങ്ങളില്‍ ഒറ്റഘട്ടമായാണ് തിരെഞ്ഞെടുപ്പ്. രാവിലെ 7 മുതൽ വൈകീട്ട് 6 വരെയാണ് വോട്ടെടുപ്പ്. 1304 സ്ഥാനാർത്ഥികളാണ് മത്സരരംഗത്തുള്ളത്. ഇവരിൽ 93 പേർ വനിതകളാണ്.
 
ഭരണതുടർച്ച ലക്ഷ്യമിട്ട് കോൺഗ്രസ് ഇറങ്ങുമ്പോൾ ആം ആദ്‌മി പാർട്ടിയും ഇത്തവണ ശക്തമായി മത്സരരംഗത്തുണ്ട്. എന്നാൽ അരവിന്ദ് കേജ്‌രിവാളിനെതിരെ അവസാന നിമിഷം വന്ന ഖലിസ്ഥാൻ ആരോപണം എഎ‌പിയെ വെട്ടിലാക്കിയിട്ടുണ്ട്.ബിജെപിയുമായി ചേര്‍ന്ന് മത്സരിക്കുന്ന അമരീന്ദര്‍ സിങ്ങിനും ഇക്കുറി സാധ്യതയേറെയാണ്.
 
അതേസമയം ഉത്തർപ്രദേശിൽ ഇന്ന് മൂന്നാം ഘട്ട വോട്ടെടുപ്പ് നടക്കും.59 മണ്ഡലങ്ങളിലായി 627 സ്ഥാനാര്‍ത്ഥികള്‍ ഇവിടെ മത്സരിക്കുന്നുണ്ട്. ഇവരില്‍ 97 പേര്‍ സ്ത്രീകളാണ്. തിരെഞ്ഞെടുപ്പിനെ തുടർന്ന് കനത്ത സുരക്ഷയാണ് യുപിയിൽ ഏർപ്പെടുത്തിയിരിക്കുന്നത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍