പഞ്ചാബ്, ഗോവ ഇന്ന് ബൂത്തിലേക്ക്; ഭരണത്തുടർച്ച പ്രതീക്ഷിച്ച് ബി ജെ പി, കോൺഗ്രസിന് നിർണായകം

Webdunia
ശനി, 4 ഫെബ്രുവരി 2017 (08:41 IST)
വാശിയേറിയ പ്രചാരണത്തിനൊടുവില്‍ പഞ്ചാബും ഗോവയും ശനിയാഴ്ച ബൂത്തിലേക്ക്. രണ്ടു സംസ്ഥാനങ്ങളിലും ഒറ്റഘട്ടമായാണ് ഇന്ന് നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്നത്. അടുത്ത അഞ്ചു വർഷം ആരു തങ്ങളെ ഭരിക്കണമെന്ന് ഇന്ന് ജനങ്ങൾ തീരുമാനിക്കും. എന്നാല്‍, ഫലമറിയാന്‍ മാര്‍ച്ച് 11വരെ കാക്കണം. 

പഞ്ചാബില്‍ 117 മണ്ഡലങ്ങളിലേക്കും ഗോവയില്‍ 40 സീറ്റിലേക്കും പതിവില്‍ കവിഞ്ഞ വീറും വാശിയിലുമാണ് ഇക്കുറി മത്സരം.  പഞ്ചാബ് ഇതാദ്യമായി കടുത്ത ത്രികോണപോരിനെ അഭിമുഖീകരിക്കുമ്പോള്‍ ഗോവയില്‍ ചതുഷ്കോണ മത്സരത്തിനാണ് അരങ്ങൊരുങ്ങിയത്. 
 
മോദി തരംഗം ആഞ്ഞുവീശിയതിനെ തുടര്‍ന്ന് കേന്ദ്രത്തില്‍ അധികാരത്തിലെത്തിയ ബി ജെ പി സര്‍ക്കാരിനെതിരെയുള്ള വിധിയെഴുത്ത് ആണിത്. അതുപോലെ തന്നെ പ്രതിപക്ഷ പാര്‍ട്ടികളായ കോണ്‍ഗ്രസിന്റെയും ആപിന്റെയും ഭാവിയും ഈ തെരഞ്ഞെടുപ്പ് ഫലം പറഞ്ഞേക്കും.
 
മോദി സര്‍ക്കാറിന്റെ നോട്ട് അസാധുവാക്കലിനെ തുടര്‍ന്ന് രാജ്യത്ത് നടക്കുന്ന സുപ്രധാന തെരഞ്ഞെടുപ്പ് കൂടിയാണ് ഇത്. ഇരു സംസ്ഥാനത്തും രാവിലെ ഏഴുമുതല്‍ അഞ്ചുവരെയാണ് പോളിങ്. പഞ്ചാബില്‍ കഴിഞ്ഞ 10 വര്‍ഷമായി ഭരണത്തില്‍ തുടരുന്ന അകാലി-ബി ജെ പി സഖ്യത്തിനെതിരെ കടുത്ത ഭരണവിരുദ്ധ വികാരം നിലവിലുണ്ട്.  
Next Article