ഇന്‍സ്റ്റിട്യൂട്ടിന്റെ ചെയര്മാന് സ്ഥാനത്തു നിന്ന് ഗജേന്ദ്ര ചൌഹാനെ മാറ്റണമെന്ന ആവശ്യപ്പെട്ട് പൂന ഫിലിം ഇന്‍സ്റിറ്റ്യൂട്ടില്‍ സമരം നടത്തുന്ന വിദ്യാര്‍ഥികളുമായി സര്‍ക്കാര്‍ നടത്തിയ ചര്‍ച്ച വീണ്ടും പരാജയം. ഇതേത്തുടര്‍ന്ന് വരുന്ന ചൊവ്വാഴ്ച ഡല്‍ഹിയില്‍ വീണ്ടും ചര്‍ച്ച നടത്തും. പ്രശ്ത്തിനു പരിഹാരമുണ്ടാക്കാന്‍ ഇരുവിഭാഗവും ശ്രമിക്കുന്നുണ്ടെങ്കിലും അന്തിമ തീരുമാനത്തിലെത്താന്‍ കഴിയുന്നില്ലെന്നാണ് സൂചനകള്‍.
നേരത്തെ വിദ്യാര്‍ത്ഥികളുമായി ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് വാര്‍ത്താവിതരണ മന്ത്രാലയം അറിയിച്ചതിനെ തുടര്‍ന്നായിരുന്നു കഴിഞ്ഞ 18 ദിവസങ്ങളായി നടത്തിവന്ന സമരം പുനെ ഫിലിം ഇന്‍സ്റ്റിട്യൂടിലെ വിദ്യാര്‍ത്ഥികള്‍ ഞായറാഴ്ച പിന്‍വലിച്ചിരുന്നു.