മാസം തികയാതെ ജനിക്കുന്ന പോഷകാഹാര കുറവുള്ള കുട്ടികൾക്കായി മുലപ്പാൽ ബാങ്കുമായി പുതിച്ചേരി. ജവഹർ ലാൽ നെഹ്റു ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പോസ്റ്റ്‌ഗ്രാജ്വെറ്റ് മെഡിക്കൽ എഡ്യുക്കേഷൻ ആൻഡ് റിസർച്ച് ആണ് പോഷകാഹാര കുറവുള്ള കുട്ടികൾക്കായി ഈ സംവിധാനം ഒരുക്കിയിരിക്കുന്നത്. 'അമുദം തായ്പാൽ മെയ്യാം' എന്നതിന്റെ ചുരുക്കെഴുത്താണ് എ ടി എം എന്നത്.
കഴിഞ്ഞ ബുധനാഴ്ച ഇതിന്റെ ഉദ്ഘാടനം നടന്നു. മുലപ്പാലുമായി ബന്ധപ്പെട്ട് അമ്മമാർക്ക് കൗൺസിലിംഗ് നടത്തും. ഓരോ മാസവും ജനിക്കുന്ന കുട്ടികളുടെ കണക്കെടുത്താൽ 30 ശതമാനവും മാസം തികയാതെ ജനിക്കുന്ന കുട്ടികളാണ്. ഇതു കാരണം ഇവർക്ക് ആരോഗ്യക്കുറവും കണ്ടു വരുന്നു.
ആറു മാസം വരെ മുലപ്പാൽ ശക്തമായി നൽകണമെന്നരിക്കെ മതിയായ രീതിയിൽ മുലപ്പാൽ കിട്ടാത്ത സാഹചര്യമുണ്ടായാൽ അടുത്ത മാർഗ്ഗം പാസ്ചറൈസ് ചെയ്യപ്പെട്ട മുലപ്പാൽ നൽകണം എന്നതാണെന്നും വിദ്ഗ്ധർ വ്യക്തമാക്കുന്നു.