ലൈംഗികബന്ധത്തിനിടെ 19കാരി കാമുകി ഹൃദയാഘാതം മൂലം മരിച്ചു, യുവാവ് പൊലീസില്‍ കീഴടങ്ങി

Webdunia
വ്യാഴം, 1 നവം‌ബര്‍ 2018 (20:36 IST)
തമിഴ്‌നാട് പുതുക്കോട്ടയില്‍ ലൈംഗികബന്ധത്തിനിടെ യുവതിക്ക് ദാരുണാന്ത്യം. കാമുകനുമൊത്ത് ലൈംഗികബന്ധത്തിലേര്‍പ്പെടുന്നതിനിടെ 19 വയസുകാരി ഹൃദയാഘാതം മൂലം മരിക്കുകയായിരുന്നു.
 
തീരമംഗലം സ്വദേശിയായ കസ്തൂരിയാണ് മരിച്ചത്. ആലങ്കുടിയില്‍ ഒരു മെഡിക്കല്‍ ഷോപ്പിലാണ് കസ്തൂരി ജോലി ചെയ്തിരുന്നത്. ഒക്ടോബര്‍ 29ന് ജോലിക്ക് പോയ കസ്തൂരി പിന്നെ മടങ്ങിവന്നില്ല.
 
കസ്തൂരിയുടെ ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കി. അന്വേഷണം നടത്തിയ പൊലീസ് കസ്തൂരിയുടെ നഗ്നമായ മൃതദേഹം പുതുക്കോട്ടയിലെ മല്ലിപ്പട്ടണം ആറ്റില്‍ നിന്ന് കണ്ടെടുത്തു.
 
കസ്തൂരി ജോലി ചെയ്യുന്ന സ്ഥാപനത്തിലും സമീപ പ്രദേശങ്ങളിലും നടത്തിയ അന്വേഷണത്തില്‍, ഒരു യുവാവിനൊപ്പമാണ് കസ്തൂരിയെ ഒടുവില്‍ ആളുകള്‍ കണ്ടെതെന്ന് പൊലീസിന് വിവരം ലഭിച്ചു. കൂടുതല്‍ അന്വേഷണത്തിനിടെ നാഗരാജന്‍ എന്ന യുവാവ് പൊലീസില്‍ കീഴടങ്ങി. കസ്തൂരിയെ മാനഭംഗം ചെയ്ത് കൊലപ്പെടുത്തിയതാണെന്നാണ് പൊലീസ് കരുതിയത്.
 
എന്നാല്‍ നാഗരാജനെ കൂടുതല്‍ ചോദ്യം ചെയ്തപ്പോഴാണ് സംഭവത്തിന്‍റെ സത്യാവസ്ഥ വെളിപ്പെട്ടത്. ഓട്ടോ ഡ്രൈവറായ നാഗരാജനുമായി കസ്തൂരി രണ്ടുവര്‍ഷത്തിലധികമായി പ്രണയത്തിലായിരുന്നു. തങ്ങള്‍ പലപ്പോഴും ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടാറുണ്ടായിരുന്നുവെന്നും അന്നും കസ്തൂരിയുടെ ഓഫീസിനടുത്തുള്ള മരക്കൂട്ടത്തിനിടയില്‍ വച്ച് ബന്ധപ്പെട്ടെന്നും നാഗരാജന്‍ മൊഴി നല്‍കി.
 
ലൈംഗികബന്ധത്തിനിടെ പെട്ടെന്ന് കസ്തൂരിക്ക് ഹൃദയാഘാതമുണ്ടായെന്നും ഉടന്‍ തന്നെ മരിച്ചെന്നും നാഗരാജന്‍ പറയുന്നു. ഭയന്നുപോയ നാഗരാജന്‍ വൈകുന്നേരം വരെ എന്തുചെയ്യണമെന്നറിയാതെ അവിടെത്തന്നെ കഴിച്ചുകൂട്ടി. രാത്രി ആയപ്പോള്‍ കസ്തൂരിയുടെ ജഡം ചാക്കില്‍ കെട്ടി നാഗരാജന്‍ തന്‍റെ വണ്ടിയില്‍ കയറ്റി മല്ലിപ്പട്ടണം ആറ്റില്‍ തള്ളി. അതിനുശേഷം തിരുച്ചിക്ക് പോവുകയും പിന്നീട് ചെന്നൈയിലേക്ക് വരികയും ചെയ്തു.

അനുബന്ധ വാര്‍ത്തകള്‍

Next Article