ഹരിയാനയിൽ,തെലങ്കാനയിൽ,ഉന്നാവോയിൽ കുറച്ചുനാളുകളായി ഇന്ത്യയിൽ എങ്ങുനിന്നും പീഡനവാർത്തകളാണ് അധികവും വരുന്നത്. സ്ത്രീകളുടെ സുരക്ഷയെ പറ്റിയും സ്വീകരിക്കേണ്ട മുൻ കരുതലുകളെ പറ്റിയും നിയമവ്യവസ്ഥയിലെ പ്രശ്നങ്ങളെ പറ്റിയും എല്ലാം ചർച്ചകൾ നടക്കുന്നുണ്ട്. എന്നാൽ ഒരു സ്ത്രീയുടെയായി സമൂഹമാധ്യമങ്ങളിൽ വന്ന വീഡിയോയാണ് ഇപ്പോൾ ചർച്ചയാവുന്നത്.
പുരുഷന്മാർ രാത്രി ഏഴ് മണിക്ക് ശേഷം വീട്ടിലിരുന്നാൽ ബലാത്സംഗം നടക്കില്ലെന്നാണ് ഇവർ വീഡിയോയിൽ അഭിപ്രായപ്പെടുന്നത്. ബലാത്സംഗങ്ങൾക്കെതിരെ പ്ലക്കാർഡ് ഉയർത്തിയാണ് ഇവരുടെ പ്രതിഷേധം.
എന്തുകൊണ്ട് സ്ത്രീകൾ സ്ത്രീകൾ മാത്രം ഏഴ് മണിയായാൽ വീട്ടിലിരിക്കണം,എന്തുകൊണ്ട് പുരുഷന്മാർക്ക് അങ്ങനെ ചെയ്തുകൂടാ. ഇതൊരു വ്യവസ്ഥയാക്കി കൂടെ. എല്ലാ പുരുഷന്മാരും രാത്രി ഏഴ് മണിയാകുമ്പോൾ വീട്ടിലെത്തുക. കതകടച്ച് അകത്തിരിക്കുക. അങ്ങനെയാണെങ്കിൽ ഞങ്ങൾ സ്ത്രീകൾ സുരക്ഷിതരായിരിക്കും. പോലീസ് ഉദ്യോഗസ്ഥനോ സഹോദരനോ മറ്റേതെങ്കിലും പുരുഷനോ സംരക്ഷണത്തിന് വേണമെന്ന് ഞങ്ങൾ പറയില്ല.
നിങ്ങൾ പുരുഷന്മാരാണ് പ്രശ്നക്കാരെങ്കിൽ നിങ്ങൾ വീട്ടിലിരിക്കുക. ഈ ലോകത്തെ സ്വതന്ത്രമാക്കുക