സംസ്‌കൃതവാരം ആഘോഷിക്കാനുള്ള കേന്ദ്ര നിര്‍ദേശത്തിനെതിരേ തമിഴ്‌നാട്ടില്‍ വന്‍ പ്രതിഷേധം. അതത് സംസ്ഥാനത്തിന്റെ ഭാഷാ പരമ്പര്യം കണക്കിലെടുത്ത് ശ്രേഷ്ഠ ഭാഷാ വാരാഘോഷമാണ് ഉചിതമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിത.
ഓഗസ്റ്റ് ഏഴ് മുതല്‍ 13 വരെയാണ് സംസ്‌കൃത വാരാഘോഷത്തിന് മാനവ വിഭവശേഷി മന്ത്രാലയം നിര്‍ദേശം നല്‍കിയിരിക്കുന്നത്.
സംസ്‌കൃതത്തെ മറ്റു ഭാഷകളുടെ മേല്‍ അടിച്ചേല്‍പിക്കാനാണ് കേന്ദ്രം ശ്രമിക്കുന്നതെന്ന് എംഡിഎംകെ നേതാവ് വൈക്കോ കുറ്റപ്പെടുത്തിയിരുന്നു. ഹിന്ദി വിവാദം കഴിഞ്ഞ് ആഴ്ചകള്‍ക്കുള്ളിലാണ് സംസ്‌കൃത വിവാദം ഉടലെടുത്തത്.