അടുത്തവര്‍ഷം ആദ്യപകുതിക്കു മുമ്പായി വില്യം രാജകുമാരനും ഭാര്യ കേറ്റ് മിഡില്‍ട്ടണും അടുത്തവര്‍ഷം ഇന്ത്യ സന്ദര്‍ശിക്കും. ബക്കിംഗ്‌ഹാം കൊട്ടാരത്തില്‍ എലിസബത്ത് രാജ്ഞി ഒരുക്കിയ വിരുന്നില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി പങ്കെടുത്തതിന് തൊട്ടു പിന്നാലെയായിരുന്നു പ്രഖ്യാപനം.
ബ്രിട്ടീഷ് സർക്കാരിന്റെ അഭ്യർഥനപ്രകാരമാണ് വില്യമും കെയ്റ്റും ഇന്ത്യ സന്ദർശിക്കുന്നത്. ഇത് ഇവരുടെ ആദ്യ ഇന്ത്യൻ സന്ദർശനമാണെന്നും കെൻസിങ്ടോൺ കൊട്ടാര വക്താവ് ട്വിറ്ററിലൂടെ അറിയിച്ചു.
വില്യം രാജകുമാരനും കേറ്റും താജ്മഹല്‍ ഉള്‍പ്പെടെയുള്ള ഇന്ത്യയിലെ മറ്റ് വിനോദസഞ്ചാര കേന്ദ്രങ്ങളും സന്ദർശിക്കുമെന്ന് റിപ്പോർട്ടുകള്‍ ഉണ്ട്.
വില്യമിന്റെ പിതാവ് ചാള്‍സ് രാജകുമാരന്‍ എട്ടുതവണയും എലിസബത്ത് രാജ്ഞി മൂന്നു തവണയും ഇന്ത്യയില്‍ വന്നിട്ടുണ്ട്.