പ്രധാനമന്ത്രി നരേന്ദ്ര മോഡിയ്ക്ക് ഭാര്യ ഉണ്ടെന്ന് കാര്യം എല്ലാവര്ക്കും അറിയാം. എന്നാല്‍
മോഡിയ്ക്ക് മകള്‍ ഉണ്ടെന്ന കാര്യം അറിയാമോ?. മോഡിയുടെ മകളാണെന്ന് അവകാശവാദവുമായി രംഗത്തെത്തിയിരിക്കുകയാണ് ബോളിവുഡ് നടിയും മോഡലുമായ അവാനി മോഡി. പരസ്യ മോഡലുകളുടെ കഥപറയുന്ന കലണ്ടര്‍ ഗേള്‍സ് എന്ന സിനിമയിലെ പ്രധാന നടിയായ ഗുജറാത്തി മോഡല്‍ അവാനി മോഡിയാണ് ഇത്തരമൊരു അവകാശവാദം ഉന്നയിച്ചത്.
ഗുജറാത്തില്‍ നിന്നുള്ള നടി, പേരിന്റെ ഒടുവില്‍ മോഡി, ഇവയൊക്കെ കാണുമ്പോള്‍ ആരെങ്കിലും മോഡിയുടെ ബന്ധുവാണെന്ന് സംശയിച്ചു പോവുക സാധാരണമാണ്. അങ്ങിനെ ആരെങ്കിലും ചോദിച്ചാല്‍ എന്തായിരിക്കും മറുപടി നല്‍കുക എന്ന ചോദ്യത്തിന് താന്‍ മോഡിയുടെ മകളാണെന്ന് മറുപടി പറയുമെന്ന് നടി പറഞ്ഞു. മോഡിയുടെ മകളാണെന്ന് പറയാനാണ് തനിക്കിഷ്ടം. അദ്ദേഹത്തെ കാണുമ്പോള്‍ ഒരു നല്ല പിതാവിന്റെ മുഖമാണ്. ഏതൊരു ഇന്ത്യന്‍ പെണ്‍കുട്ടിയേയും പോലെ മോഡിയുടെ മകളാണെന്ന് പറയാന്‍ തനിക്കും കഴിയുമെന്ന് അവാനി പറഞ്ഞു. നവഭാരത് ടൈംസിനു നല്കിയ ഒരു അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു നടി.