നരേന്ദ്രമോദി സൊമാലിയ സന്ദർശിക്കില്ല, പര്യടനം ഇനി ആഫ്രിക്കൻ രാജ്യങ്ങളിലേക്ക്

Webdunia
ശനി, 2 ജൂലൈ 2016 (11:02 IST)
വിദേശരാജ്യങ്ങൾ സന്ദർശിക്കുന്ന കാര്യത്തിൽ റെക്കോർഡ് സൃഷ്ടിച്ച ഇന്ത്യയിലെ ഏക പ്രധാനമന്ത്രിയാണ് നരേന്ദ്രമോദി. മോദിയുടെ പര്യടനം അവസാനിക്കുന്നില്ല. ഇത്തവണ ആഫ്രിക്കൻ രാജ്യങ്ങളാണ് ലിസ്റ്റിലുള്ളത്. ഈ മാസം 7നാണ് യാത്ര ആരംഭിക്കുക.
 
ദക്ഷിണാഫ്രിക്ക, മൊസാംബിക്, കെനിയ, ടാർസാനിയ എന്നീ സ്ഥലങ്ങളാണ് ലിസ്റ്റിലുള്ളത്. അതേസമയം മോദി സൊമാലിയ സന്ദർശിക്കില്ല. തെരഞ്ഞെടുപ്പ് സമയത്ത് കേരളം സൊമാലിയ പോലെയാണെന്ന് പറഞ്ഞ മോദിയുടെ പ്രസ്താവന വിവാദമായിരുന്നു. 
 
ലിസ്റ്റിലുള്ള രാജ്യങ്ങളുമായി ഉഭയകക്ഷി ബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായിട്ടാണ് മോദിയുടെ ഈ സന്ദർശനം. വികസനത്തിന് പുതിയ മേഖലകൾ കണ്ടെത്തുക, ഈ രാജ്യങ്ങളുമായുള്ള ബന്ധം ശക്തിപ്പെടുത്തുക എന്നീ ലക്ഷ്യങ്ങളും ഈ സന്ദർശനത്തിനുണ്ടെന്ന് വിദേശകാര്യ വക്താവ് വികാസ് സ്വരൂപ് പറഞ്ഞു. 
Next Article