വാക്‌സിന്റെ പല വിലയില്‍ പ്രതിഷേധം: സീറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ വിശദീകരണം ഇങ്ങനെ

ശ്രീനു എസ്

ശനി, 24 ഏപ്രില്‍ 2021 (19:35 IST)
കൊവിഷീല്‍ഡ് വാക്‌സിന് പല വില നിശ്ചയിക്കുന്നതില്‍ രാജ്യത്തുടനീളം പ്രതിഷേധം ഉയരുകയാണ്. കേന്ദ്ര സര്‍ക്കാരിന് 150 രൂപയ്ക്കും സംസ്ഥാന സര്‍ക്കാരിന് 400 രൂപയ്ക്കും സ്വകാര്യ ആശുപത്രികള്‍ക്ക് 600 രൂപയ്ക്കുമാണ് വാക്‌സിന്‍ ലഭിക്കുന്നത്. എല്ലാവര്‍ക്കും ഒരേ വില ഈടാക്കണമെന്ന് പ്രതിപക്ഷവും സംസ്ഥാന മുഖ്യമന്ത്രിമാരും പ്രധാനമന്ത്രിയോട് കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ ഇതിനിപ്പോള്‍ വിശദീകരണവുമായി എത്തിയിരിക്കുകയാണ് സീറം ഇന്‍സ്റ്റിറ്റ്യൂട്ട്.
 
നിലവിലെ ഗുരുതര സാഹചര്യത്തില്‍ വാക്‌സിന്റെ ഉത്പാദനം ഇതേ രീതിയില്‍ തുടരണമെങ്കില്‍ വില ഉയര്‍ത്തണമെന്നും സ്വകാര്യ ആശുപത്രികള്‍ക്ക് നിശ്ചിത അളവ് വാക്‌സിന്‍ മാത്രമേ നല്‍കുകയുള്ളുവെന്നുമാണ് സീറം ഇന്‍സ്റ്റിറ്റ്യൂട്ട് അറിയിച്ചത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍