പ്രത്യുഷ മരണത്തിന് മുമ്പ് ഗര്‍ഭഛിദ്രം നടത്തി; ഗര്‍ഭം ധരിച്ചത് ആരില്‍ നിന്നെന്ന് വ്യക്തമല്ല- റിപ്പോര്‍ട്ട് കൈമാറി

Webdunia
ചൊവ്വ, 19 ഏപ്രില്‍ 2016 (11:06 IST)
സീരിയല്‍ നടി പ്രത്യുഷ ബാനര്‍ജി ആത്മഹത്യ ചെയ്‌ത കേസില്‍ പുതിയ വഴിത്തിരിവ്‌. പ്രത്യുഷ മരിക്കുന്നതിന് തൊട്ടുമുമ്പുള്ള ദിവസങ്ങളില്‍ ഗര്‍ഭഛിദ്രത്തിന് വിധേയയായിരുന്നുവെന്നാണ് പുറത്തുവരുന്ന പുതിയ റിപ്പോര്‍ട്ട്. ജെജെ ആശുപത്രിയില്‍ ഗര്‍ഭപാത്രത്തിലെ കലകളില്‍ നടത്തിയ ഹിസ്‌റ്റോ പതോളജിക്കല്‍ പരിശോധനയിലാണ് ഇക്കാര്യം വ്യക്തമായത്. റിപ്പോര്‍ട്ട് പൊലീസിന് കൈമാറി.

പ്രത്യുഷ ആരില്‍ നിന്നാണ് ഗര്‍ഭം ധരിച്ചതെന്ന് വ്യക്തമായിട്ടില്ല. തുടര്‍ പരിശോധനകള്‍ നടത്തിയാല്‍ മാത്രമെ ഇതിന് ഉത്തരം കണ്ടെത്താന്‍ സാധിക്കൂ. ഡി എന്‍ എ പരിശോധന നടത്തിയാലും ഗര്‍ഭം സമ്മാനിച്ചത് ആരെന്ന് വ്യക്തമാകുക ബുദ്ധിമുട്ടാകുമെന്നാണ് വിദഗ്ദര്‍ പറയുന്നത്. ഗര്‍ഭചിദ്രം നടന്നതിനെത്തുടര്‍ന്ന് അണുബാധയുണ്ടായതായും അവശനിലയില്‍ ആയിരുന്നുവെന്നും ഡോക്‍ടര്‍മാര്‍ വ്യക്തമാക്കി.

അതേസമയം, പ്രത്യുഷുടെ കാമുകനായ രാഹുല്‍ രാജ്‌ സംശയത്തിന്റെ നിഴലില്‍ തന്നെയാണ്. രാഹുലാണ്‌ മകളുടെ മരണത്തിന്‌ കാരണമെന്ന ആരോപണവുമായി പ്രത്യുഷയുടെ അമ്മ രംഗത്ത്‌ എത്തിരുന്നു. പോസ്‌റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ മരണം ആത്മഹത്യയാണെന്ന്‌ സാധൂകരിക്കുന്ന തെളിവുകള്‍ ലഭിച്ചിരുന്നു. ബാലിക വധു എന്ന സീരിയലിലൂടെ ജനപ്രീയായാ നടിയാണ്‌ പ്രത്യുഷ.