രാംദേവിന്റെ അനുയായി പാക്ക് ഭീകരന്‍ ഹഫീസ് സയിദിനെ കണ്ടത് വിവാദമാകുന്നു

Webdunia
തിങ്കള്‍, 14 ജൂലൈ 2014 (11:41 IST)
ബാബ രാംദേവിന്റെ അടുത്ത സുഹൃത്തായ  പ്രതാപ് വൈദിക് മുംബയ് ഭീകരാക്രമണത്തിന്റ് സൂത്രധാരനെന്നറിയപ്പെടുന്ന ഹഫീസ് സയിദുമായി കൂടകാഴ്ച നടത്തിയത്  വിവാദമാകുന്നു.

ഫ്രീലാന്‍സ് മാധ്യമപ്രവര്‍ത്തകനായ പ്രതാപ് വൈദിക് പീസ് റിസര്‍ച്ച് ഇന്‍സ്റ്റ്റ്റിറ്റ്യൂട്ടിന്റെ ക്ഷണപ്രകാരമാണ് പാക്കിസ്ഥാനിലേക്ക് പോയത്. കൂടികാഴ്ചയുടെ ചിത്രങ്ങള്‍ സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് സൈറ്റുകളിലൂടെ പുറത്തു വന്നതോടെയാണ് വിവാദമായത്.

എന്‍.ഡി.എ സര്‍ക്കാരിന്റെ പ്രതിനിധി ആയാണോ അതല്ല പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രതിനിധി ആയാണോ വൈദിക് സയിദിനെ കണ്ടെതെന്ന് കോണ്‍ഗ്രസ്  ജനറല്‍ സെക്രട്ടറി ദ്വിഗ്‌വിജയ് സിംഗ് ചോദിച്ചു
. പ്രതാപ് വൈദിക്  ഹഫീസ് സയിദിനെ കണ്ടതിന്റെ കാരണം അദ്ദേഹമാണ വ്യക്തമാക്കേണ്ടതെന്ന് ബിജെപി  നേതാവ് മുഖ്താര്‍ അബ്ബാസ് നഖ്‌വി പറ‍ഞ്ഞു.

എന്നാല്‍ താന്‍ ഒരു മാധ്യമപ്രവര്‍ത്തകനാണെന്നും  ഒരു മാദ്ധ്യമ പ്രവര്‍ത്തകന് എല്ലാ തരത്തിലുള്ള ആളുകളെയും കാണേണ്ടി വരുമെന്നു പ്രതാപ് വൈദിക് വിവാദത്തെക്കുറിച്ച്  പ്രതികരിച്ചു