ബൊഫോഴ്സ് കേസ് അഴിമതിയാണെന്ന് ഒരു കോടതിയും പറഞ്ഞിട്ടില്ല: പ്രണബ് മുഖര്‍ജി

Webdunia
ചൊവ്വ, 26 മെയ് 2015 (11:12 IST)
ബോഫോഴ്സ് ഇടപാട് അഴിമതിയാണെന്നു ഒരു ഇന്ത്യന്‍ കോടതിയും പറഞ്ഞിട്ടില്ലെന്ന് രാഷ്ട്രപതി പ്രണബ് മുഖര്‍ജി. കേസില്‍ മാധ്യമ വിചാരണ മാത്രമാണ് നടക്കുന്നത് അദ്ദേഹം പറഞ്ഞു. ഒരു സ്വീഡിഷ് മാധ്യമത്തിനു നല്കിയ അഭിമുഖത്തിലാണ് പ്രണബ് മുഖര്‍ജി ഇക്കാര്യം പറഞ്ഞത്. സ്വീഡന്‍ സന്ദര്‍ശത്തിനായി അടുത്തദിവസം യാത്രതിരിക്കാനിരിക്കെ പ്രണാബ് മുഖര്‍ജിയുടെ പ്രതികരണം ഏറെ ശ്രദ്ധേയമാണ്.

ബോഫോഴ്സ് ഇടപാടിനുശേഷം ദീര്‍ഘകാലം താന്‍ പ്രതിരോധമന്ത്രിയായിരുന്നു. അന്നുണ്ടായിരുന്ന സേന തലവന്‍മാരെല്ലാം ബോഫോഴ്സ് ഇടപാട് മികച്ചതാണെന്ന അഭിപ്രായ അഭിപ്രായപ്പെട്ടതെന്നും ഇന്നും ഇന്ത്യന്‍ സൈന്യം ബോഫോഴ്സ് പീരങ്കികള്‍ ഉപയോഗിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഏറെ പ്രതിസന്ധി തീര്‍ത്ത വിവാദമായിരുന്നു ബൊഫോഴ്സ് അഴിമതി. 1986 മാര്‍ച്ച് 24 നായിരുന്നു ബോഫോഴ്സ് ഇടപാട് നടന്നത്.