നിലപാടുകള്‍ തുറന്നുപറയുന്നതിന്റെ പേരില്‍ തന്നോടൊപ്പം അഭിനയിക്കാന്‍ പലരും മടിക്കുന്നെന്ന് പ്രകാശ് രാജ്

സിആര്‍ രവിചന്ദ്രന്‍

വ്യാഴം, 17 നവം‌ബര്‍ 2022 (14:14 IST)
നിലപാടുകള്‍ തുറന്നുപറയുന്നതിന്റെ പേരില്‍ തന്നോടൊപ്പം അഭിനയിക്കാന്‍ പലരും മടിക്കുന്നെന്ന് നടന്‍ പ്രകാശ് രാജ്. കേന്ദ്ര സര്‍ക്കാരിനെതിരെയും ബിജെപിക്കെതിരെയും പ്രകാശ് രാജ് നിരവധി പ്രസ്താവനകള്‍ നടത്തിയിട്ടുണ്ട്. നിലപാടുകള്‍ തുറന്നു പറയുന്നത് കാരണം നഷ്ടങ്ങള്‍ ഉണ്ടായിട്ടുണ്ടെന്ന് ഹിന്ദുസ്ഥാന്‍ ടൈംസിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം പറഞ്ഞത്. രാഷ്ട്രീയം കരിയറിനെ ബാധിച്ചു. 
 
എന്നാല്‍ നഷ്ടങ്ങളില്‍ ഒന്നും താന്‍ ഖേദിക്കുന്നില്ലെന്നും ഇപ്പോഴാണ് കൂടുതല്‍ സ്വാതന്ത്ര്യം ലഭിച്ചതെന്നും അദ്ദേഹം പറഞ്ഞു. അഭിപ്രായങ്ങള്‍ പറഞ്ഞില്ലായിരുന്നുവെങ്കില്‍ ഒരു നടന്‍ മാത്രമാകുമായിരുന്നു തന്റെ മരണശേഷം താന്‍ അറിയപ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍