നിരോധിച്ച നോട്ടുകള്‍ കൈവശം വെച്ചാല്‍ അരലക്ഷം രൂപ പിഴയും നാലു വര്‍ഷം തടവും; നിയമഭേദഗതിയ്ക്ക് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം

ബുധന്‍, 28 ഡിസം‌ബര്‍ 2016 (14:12 IST)
അസാധുവാക്കപ്പെട്ട 500,1000 നോട്ടുകള്‍ 2017 മാര്‍ച്ച് 31 ന് ശേഷം കൈവശം വെക്കുന്നത് നിയമവിരുദ്ധം‍. ഇതു സംബന്ധിച്ച ഓര്‍ഡിനന്‍സിന് കേന്ദ്രമന്ത്രിസഭ അനുമതി നല്‍കി. പത്തില്‍ കൂടുതല്‍ നോട്ടുകള്‍ കൈവശം വെച്ചാല്‍ നാല് വര്‍ഷം തടവും കുറഞ്ഞത് 50,000 രൂപവരെ പിഴ ശിക്ഷയും ലഭിക്കുമെന്നും ഓര്‍ഡിനന്‍സില്‍ വ്യക്തമാക്കുന്നുണ്ട്. 
 
വ്യവസ്ഥ ലംഘിക്കുന്നതു സംബന്ധിച്ച കേസ് മുന്‍സിഫ് മജിസ്ട്രേറ്റ് കേട്ടശേഷമാണ് പിഴ തീരുമാനിക്കുക. അടുത്ത മന്ത്രിസഭാ യോഗം ഈ ഓര്‍ഡിനന്‍സ് പരിഗണിക്കുമെന്നാണ് സൂചന. അസാധുവായ 500, 1000 നോട്ടുകള്‍ 10 എണ്ണംവരെ കൈവശം സൂക്ഷിക്കാന്‍ അനുവദിച്ചേക്കും. അനുവദനീയമായ ഈ എണ്ണത്തിനു മുകളില്‍ പണം സൂക്ഷിച്ചാലായിരിക്കും കനത്ത് പിഴ അടക്കേണ്ടി വരിക. പ്രതീക്ഷിച്ചതിനേക്കാള്‍ കൂടുതല്‍ നോട്ട് തിരിച്ചത്തെിയ സാഹചര്യത്തിലാണ് 30നുശേഷം പിഴയടക്കം കടുത്ത നിയന്ത്രണങ്ങള്‍ക്ക് കേന്ദ്രം മുതിര്‍ന്നത്.

വെബ്ദുനിയ വായിക്കുക