പോപ്പുലർ ഫ്രണ്ടിന് അൽഖ്വയ്ദയുടെ സാമ്പത്തിക സഹായം ലഭിച്ചെന്ന് എൻഐഎ

Webdunia
തിങ്കള്‍, 26 സെപ്‌റ്റംബര്‍ 2022 (19:46 IST)
പോപ്പുലർ ഫ്രണ്ടിന് ഭീകരസംഘടനയായ അൽഖ്വയ്ദയിൽ നിന്നും സാമ്പത്തിക സഹായം ലഭിച്ചെന്ന് എൻഐഎ. തുർക്കിയിലെ സഹസംഘടനയായ ഫൗണ്ടേഷന്‍ ഫോര്‍ ഹ്യൂമന്‍ റൈറ്റ്‌സ് ഹ്യുമാനിറ്റേറിയന്‍ റിലീഫ് വഴി അല്‍ ഖ്വയ്ദ പോപ്പുലര്‍ ഫ്രണ്ടിന് സഹായമെത്തിച്ചെന്നാണ് എൻഐഎ പറയുന്നത്. പോപ്പുലർ ഫ്രണ്ട് നടത്തിയ ആശയവിനിമയത്തിൻ്റെയും സാമ്പത്തികവിനിമയത്തിൻ്റെയും തെളിവുകൾ എൻഐഎയ്ക്ക് ലഭിച്ചു.
 
പോപ്പുലർ ഫ്രണ്ട് നേതാക്കൾ ഇസ്താംബൂളിൽ വെച്ച് ഭീകരസംഘടനകളുടെ പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തിയെന്നും എൻഐഎ പറയുന്നു.പോപ്പുലര്‍ ഫ്രണ്ട് നേതാക്കളായ ഇ എം അബ്ദുറഹ്മാന്‍, പ്രൊഫസര്‍ ടി കോയ എന്നിവര്‍ അല്‍ ഖ്വയ്ദയുടെ സഹ സംഘടനയുമായി ചര്‍ച്ച നടത്തിയെന്നാണ് എൻഐഎയുടെ കണ്ടെത്തൽ.
 

അനുബന്ധ വാര്‍ത്തകള്‍

Next Article