ഭർത്താവിന്റെ കാമുകിയെ ആക്രമിച്ച വനിതാ കോൺസ്റ്റ്ബിളിനെതിരെ കേസ്

വ്യാഴം, 31 മാര്‍ച്ച് 2016 (11:19 IST)
ഭർത്താവിന്റെ കാമുകിയെ ആക്രമിച്ച വനിതാ കോൺസ്റ്റ്ബിളിനെതിരെ പൊലീസ് കേസ്. മധുര പൊലീസിലെ സായുധസേന വിഭാഗത്തിന്റെ കോൺസ്റ്റ്ബിളായ സുമതിയാണ് ഭർത്താവിന്റെ കാമുകിയായ വെള്ളക്കൽ സ്വദേശിനിയുടെ വീട്ടിൽ കയറി ആക്രമിച്ചത്. 
 
സഹപ്രവർത്തകരോടൊപ്പമാണ് സുമതി കാമുകിയുടെ വീട്ടില് എത്തിയത്. തുടർന്ന് വീട്ടുപകരണങ്ങ‌ൾ തല്ലി നശിപ്പിക്കുകയും അവരെ ആക്രമിക്കുകയും ചെയ്യുകയായിരുന്നു. ആക്രമത്തിൽ തലയ്ക്ക് പരുക്കേറ്റ യുവതിയെ പ്രദേശവാസികൾ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. പിന്നീട് യുവതി പൊലീസിൽ പരാതി നൽകിയതിനെത്തുടർന്നാണ്  സംഭവം കേസായത്.
 
ഭർത്താവും കാമുകിയും തമ്മിലുള്ള ബന്ധം മനസ്സിലാക്കിയ സുമതി ഇരുവരേയും താക്കിതു ചെയ്യുകയും ബന്ധം അവസാനിപ്പിക്കാൻ ആവശ്യപ്പെടുകയും ചെയ്തിരുന്നു. എന്നാൽ ഇരുവരും ഇതിന് തയ്യാറാകാതിരുന്നതാണ് ഇത്തരത്തിലൊരു ആക്രമണത്തിന്കാരണമായതെന്ന് പൊലീസ് അറിയിച്ചു. അതേസമയം സുമതിക്കും കൂടെയുണ്ടായിരുന്നവർക്കും വേണ്ടിയുള്ള തിരച്ചിൽ ഊർജ്ജിതമാക്കിയെന്നും പൊലീസ് അറിയിച്ചു.

വെബ്ദുനിയ വായിക്കുക