ഡല്‍ഹിയില്‍ അജ്ഞാതരുടെ വെടിവെപ്പില്‍ ഒരു പോലീസ് കോണ്‍സ്റ്റബിള്‍ കൊല്ലപ്പെട്ടു. പുലര്‍ച്ചെ രണ്ട് മണിയോടെ ഡല്‍ഹി വിജയ് വിഹാര്‍ പോലീസ് സ്റ്റേഷന് സമീപമാണ് സംഭവം നടന്നത്. പട്രോളിംഗ് നിര്‍വഹിക്കുകയായിരുന്ന പൊലീസുകാര്‍ക്ക് നേരെയാണ് ആക്രമണം ഉണ്ടായത്.
ഓട്ടോറിക്ഷയിലെത്തിയ മൂന്നുപേരെ തടയാന്‍ ശ്രമിച്ച പൊലീസുകാര്‍ക്ക് നേരെ ഇവര്‍ വെടിയുതിര്‍ക്കുകയായിരുന്നു. രണ്ട് പൊലീസുകാര്‍ക്കാണ് വെടിയേറ്റത് ഇതില്‍ നെഞ്ചില്‍ വെടിയേറ്റ പൊലീസുകാരന്‍ തല്‍ക്ഷണം മരിച്ചു. പിറകില്‍ വെടിയേറ്റ പോലീസുകാരനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.