സ്ത്രീധനം നല്‍കാത്തതിന് ഭര്‍ത്താവ് ഭാര്യയെ മൂന്ന് വര്‍ഷം ബാത്ത് റൂമില്‍ പൂട്ടിയിട്ടു. ബിഹാറിലെ പാറ്റ്‌നയില്‍ നിന്നും 140 കിലോ മീറ്റര്‍ അകലത്തില്‍ സ്ഥിതി ചെയ്യുന്ന റാംഭാഗിലെ വീട്ടിലായിരുന്നു യുവതി ബന്ദിയാക്കപ്പെട്ടിരുന്നത്. ഇരുപത്തിയഞ്ചുകാരിയായ യുവതിയെ പൊലീസ് രക്ഷപ്പെടുത്തി.
2010 ലാണ് പ്രഭാത് കുമാര്‍ സിംഗ് എന്നയാള്‍ യുവതിയെ കല്യാണം കഴിക്കുന്നത്. തുടര്‍ന്ന് കുറച്ചു നാള്‍ ഒരുമിച്ച് താമസിക്കുകയും ചെയ്തു. അതിനുശേഷം സ്ത്രീധനം ബാക്കി ലഭിക്കണമെന്ന് പറഞ്ഞ് യുവതിയെ പ്രഭാത് കുമാര്‍ പീഡിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് കുട്ടി ജനിച്ച ശേഷം യുവതിയെ ബാത്ത് റൂമില്‍ പൂട്ടിയിടുകയും. പുറം ലോകവുമായി ബന്ധം നിഷേധിച്ചിരിക്കുകയായിരുന്നു. ഈ ക്രൂരതയ്ക്ക് ഭര്‍ത്താവിന് സ്വന്തം വീട്ടുകാരുടെ പിന്തുണയും പ്രഭാത് കുമാറിന് ഉണ്ടായിരുന്നു. കൃത്യമായ ഭക്ഷണം പോലും നല്‍കിയിരുന്നില്ല. ഒപ്പം ഇവരുടെ കുട്ടികളെ പോലും മാനസ്സിക അസുഖമാണെന്ന് പറഞ്ഞ് കാണിക്കുന്നതില്‍ നിന്നും വിലക്കി.
യുവതി തടവിലാണെന്ന് മനസിലാക്കിയ പൊലീസ് ഇവരെ രക്ഷിക്കുബോള്‍ അഴുകിയ വേഷങ്ങളോടെയാണ് ഇവരെ കണ്ടത്. ഒപ്പം അഴുക്ക് പറ്റിയ നിലയിലുള്ള മുടിയും, മുറിക്കാത്ത കൈകാല്‍ നഖങ്ങളോടെയും തീര്‍ത്തും ക്ഷീണിതയായിരുന്നു ഈ ഇരുപത്തിയഞ്ചുകാരി. ഭര്‍ത്താവായ പ്രഭാത് സിങ്ങിനും കുടുംബാഗങ്ങള്‍ക്കും എതിരെ പൊലീസ് കേസ് എടുത്തിട്ടുണ്ട്.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലുംട്വിറ്ററിലും പിന്തുടരുക.