കിടക്കയിൽ മൂത്രമൊഴിച്ചതിന് അഞ്ച് വയസുകാരിയുടെ സ്വകാര്യഭാഗം മെഴുകുതിരി ഉപയോഗിച്ച് പൊള്ളിച്ചു. മദ്ധ്യപ്രദേശിലെ ഭോപ്പാലിലുള്ള 'ലാഡ്ലി ആശ്രയ് ഗ്രഹ്' എന്ന ഗവൺമെന്റ് ഷെൽട്ടർ ഹോസ്റ്റലിലെ ജീവനക്കാരിയായ കലാവതിയാണ് അഞ്ച് വയസുകാരിയെ പൊള്ളലേൽപ്പിച്ചത്.
ഡിസംബർ ഒന്നിനാണ് രേഖയും ഭർത്താവ് അഹിർവാളും തന്റെ രണ്ട് പെൺകുട്ടികളെ ഹോസ്റ്റലില്‍ കൊണ്ടുവിട്ടത്. മാസങ്ങള്‍ക്ക് ശേഷം ജനുവരി 17ന് മക്കളെ ഇരുവരെയും മാതാപിതാക്കള്‍ തിരികെ വീട്ടില്‍ കൊണ്ടു പോയി. വീട്ടിലെത്തിയ ശേഷം ഇളയ മകളെ കുളിപ്പിക്കുന്നതിനിടെയാണ് സ്വകാര്യ ഭാഗത്തെ പൊള്ളലുകൾ അമ്മയുടെ ശ്രദ്ധയിൽപ്പെട്ടത്. തുടര്‍ന്ന് അമ്മ വിവരം ചോദിച്ചപ്പോള്‍ ആണ് കുട്ടി സംഭവം പറയുന്നത്. കിടക്കയിൽ മൂത്രമൊഴിച്ചതിന് ഹോസ്റ്റലിലെ ജീവനക്കാരിയായ കലാവതി മെഴുകുതിരി ഉപയോഗിച്ച് പൊള്ളലേൽപ്പിക്കുകയായിരുന്നുവെന്ന് പറഞ്ഞത്.
സംഭവത്തെ തുടര്‍ന്ന് രേഖയും ഭർത്താവ് അഹിർവാളും ഹോസ്റ്റലില്‍ എത്തി വിവരങ്ങള്‍ തിരിക്കുകയും, കുട്ടി പറഞ്ഞത് സത്യമാണെന്ന് മനസിലാക്കുകയുമായിരുന്നു. ഇതേ തുടര്‍ന്ന് കുട്ടിയുടെ അമ്മ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഹോസ്റ്റല്‍ ജീവനക്കാരിക്ക് എതിരെ പൊലീസ് കേസെടുത്തു.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലുംട്വിറ്ററിലും പിന്തുടരുക.