കാണാതായ പ്രവാസി മലയാളിയെ വെടിവെച്ച് കൊന്നുവെന്ന് മകന്‍, തെളിവ് നശിപ്പിക്കാന്‍ കത്തിച്ച് പുഴയിലൊതുക്കി

ഞായര്‍, 29 മെയ് 2016 (11:15 IST)
ചെങ്ങന്നൂരില്‍ നിന്നും മൂന്ന് ദിവസം കാണാതായ പ്രവാസി മലയാളിയെ കൊന്നതാണെന്ന് മകന്‍ കുറ്റസമ്മതം നടത്തി. ദിവസങ്ങള്‍ക്ക് മുന്‍പ് അമേരിക്കയില്‍ നിന്നും നാട്ടിലെത്തിയ ചെങ്ങന്നൂര്‍ മംഗലത്ത് ഉഴത്തില്‍ ജോയ് വി ജോണ്‍(68) ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ജോയിയുടെ മകന്‍ ഷെറിന്‍ വി ജോണിനെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.
 
സ്വത്ത് തര്‍ക്കത്തെ തുടര്‍ന്ന് ഇരുവരും തമ്മില്‍ വാക്കുതര്‍ക്കമുണ്ടാവുകയും. ഷെറിന്‍ ജോയിയുടെ നേരെ വെടിവെക്കുകയും ആയിരുന്നുവെന്നാണ് ഷെറിന്‍ പൊലീസിനോട് പറഞ്ഞത്. തെളിവുകള്‍ നശിപ്പിക്കുന്നതിനായി ശരീരം പെട്രോള്‍ ഒഴിച്ച് കത്തിക്കുകയും പമ്പയാറില്‍ ഒഴുക്കുകയുമായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി.
 
കൊല ചെയ്യാനുപയോഗിച്ച തോക്ക് പൊലീസ് ഷെറിന്റെ കയ്യില്‍ നിന്നും പിടികൂടി. ഇരുവരേയും കാണാനില്ലെന്ന കുടുംബാംഗങ്ങളുടെ പരാതിയെ തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തില്‍ കോട്ടയത്തെ ഹോട്ടലില്‍ നിന്നാണ് ഷെറിനെ പിടികൂടിയത്.

വെബ്ദുനിയ വായിക്കുക