ഇന്ത്യൻ പൈലറ്റ് എന്ന് കരുതി സ്വന്തം വൈമാനികനെ തല്ലിക്കൊന്ന് പാകിസ്ഥാൻ

Webdunia
ശനി, 2 മാര്‍ച്ച് 2019 (13:29 IST)
ബലാകോട്ട് ആക്രമണത്തിന് ശേഷം പാകിസ്ഥാൻ ഇന്ത്യൻ അതിർത്തി ലംഘിച്ച് നടത്തിയ് ആക്രമണത്തിൽ പാകിസ്ഥാന്റെ ഓരോ വാദങ്ങളും പൊലീയുകയാണ്. ഇന്ത്യൻ പൈലറ്റ് എന്ന് തെറ്റിദ്ധരിച്ച് പാക് അധീന കശ്മീരിലെ ലാം വാലിയിലെ പ്രദേശവാസികൾ പാകിസ്ഥാൻ വൈമാനികനെ മർദ്ദിച്ച് കൊലപ്പെടുത്തിയതായി റിപ്പോർട്ടുകൾ പുറത്ത്.
 
ഇന്ത്യയിലേക്ക് കടന്നു കയറിയ ഒരു പാക് എഫ് 16 വിമാനത്തെ ഇന്ത്യൻ വ്യോമസേന വെടിവെച്ചിട്ടിരുന്നു. ഇതിൽനിന്നും ഒരു പൈലറ്റ് പാർച്യൂട്ട് ഉപയോഗിച്ച് രക്ഷപ്പെടുന്നത് കണ്ടതായി നേരത്തെ ദേശീയ അന്തർ ദേശീയ വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തതാണ്. എന്നാൽ പിന്നീട് ഈ പൈലറ്റിനെക്കുറിച്ച് വിവരങ്ങൾ ഒന്നും ലഭിച്ചിരുന്നില്ല. എന്നാൽ പാരച്യൂട്ടിൽ പറന്നിറങ്ങിയ പാക് വൈമാനികൻ ഷവാബുദ്ദീൻ ഇന്ത്യ പൈലറ്റാണ് എന്ന് തെറ്റിദ്ധരിച്ച്. ലാം വാലിയിലെ അക്രമാസതരായ ജനക്കൂട്ടം ആക്രമിക്കുകയായിരുന്നു. 
 
ഗുരുതരമായി പരിക്കേറ്റ ഇയാളെ പിന്നീട് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ആശുപത്രിയിൽ‌വച്ച് ഇദ്ദേഹം കൊല്ലപ്പെട്ടുവെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ ഇക്കാര്യം പാകിസ്ഥാൻ രഹസ്യമാക്കിവച്ചിരിക്കുകയാണ്. രണ്ട് ഇന്ത്യൻ പോർ വിമാനങ്ങൾ വെടിവച്ചിട്ടതായും രണ്ട് ഇന്ത്യൻ വൈമാനികരെ പിടികൂടിയതായുമാണ് നേരത്തെ പാകിസ്ഥാൻ വ്യക്തമാക്കിയിരുന്നത്. ഒരു പൈലറ്റ് ആശുപത്രിയിൽ ചികിത്സയിലാണ് എന്നായിരുന്നു പാകിസ്ഥാന്റെ വദം. 
 
ആശുപത്രിയിൽ കഴിയുന്നത് സ്വന്തം വൈമാനികനാണ് എന്ന് വ്യക്തമായതോടെയണ് ഒരു വൈമാനികനെ മാത്രമാണ് തിരുത്തലുമായി പാകിസ്ഥാൻ രംഗത്തെത്തിയത് എന്നാണ് വിവരം. ഇന്ത്യൻ അതിർത്തി കടക്കാതെയാണ് ആക്രമണം നടത്തിയത് എന്നായിരുന്നു പാകിസ്ഥാൻ ആക്രമണത്തെക്കുറിച്ച് പാറഞ്ഞത്. എന്നാൽ തന്ത്രപ്രധാനമായ ഇന്ത്യൻ സൈനിക കേന്ദ്രങ്ങൾ ആക്രമിക്കാനായാണ് പാകിസ്ഥാൻ എത്തിയത് എന്നതിന് ഇന്ത്യ തെളിവുകൾ പുറത്തുവിട്ടിരുന്നു.  

അനുബന്ധ വാര്‍ത്തകള്‍

Next Article