തമിഴ്നാടിന്റെ വികാരം മനസ്സിലാക്കുന്നു; പിന്തുണയുമായി പ്രധാനമന്ത്രിയും

Webdunia
ശനി, 21 ജനുവരി 2017 (15:06 IST)
തമിഴ്നാടിന്റെ വികാരം മനസ്സിലാക്കുന്നുവെന്നും പ്രധാനമന്ത്രി നരേന്ദ്ര മോഡി. തന്റെ ട്വിറ്റര്‍ സന്ദേശത്തിലാണ് ചെന്നൈ മറീന ബീച്ചില്‍ നടന്നുവരുന്ന ജല്ലിക്കെട്ട് സമരത്തിന് അദ്ദേഹം പിന്തുണ അറിയിച്ചത്.
 
തമിഴ്നാടിന്റെ സമ്പന്നമായ പാരമ്പര്യത്തില്‍ ഇന്ത്യ അഭിമാനിക്കുന്നു. തമിഴരുടെ പാരമ്പര്യം സംരക്ഷിക്കുന്നതിന് എല്ലാ ശ്രമങ്ങളും നടത്തും. അതിനായി സര്‍ക്കാര്‍ പരിശ്രമിക്കുമെന്നും പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.
 
ജല്ലിക്കെട്ടിനു വേണ്ടി തമിഴ്ജനത പ്രക്ഷോഭം ശക്തമാക്കിയതോടെ കേന്ദ്ര സര്‍ക്കാരും സുപ്രീംകോടതിയും മുന്‍ നിലപാട് മാറ്റിയിരുന്നു. ജല്ലിക്കെട്ട് നിരോധനം ഇല്ലാതാക്കാന്‍ തമിഴ്നാട് തയ്യാറാക്കിയ ഓര്‍ഡിനന്‍സ് കേന്ദ്രസര്‍ക്കാര്‍ വനം-പരിസ്ഥിതി മന്ത്രാലയങ്ങളുടെ അനുമതിയോടെ സംസ്ഥാന സര്‍ക്കാരിനു തന്നെ അയച്ചു.
Next Article