ജല്ലിക്കെട്ടിനു വേണ്ടി തമിഴ്ജനത പ്രക്ഷോഭം ശക്തമാക്കിയതോടെ കേന്ദ്ര സര്‍ക്കാരും സുപ്രീംകോടതിയും മുന്‍ നിലപാട് മാറ്റിയിരുന്നു. ജല്ലിക്കെട്ട് നിരോധനം ഇല്ലാതാക്കാന്‍ തമിഴ്നാട് തയ്യാറാക്കിയ ഓര്‍ഡിനന്‍സ് കേന്ദ്രസര്‍ക്കാര്‍ വനം-പരിസ്ഥിതി മന്ത്രാലയങ്ങളുടെ അനുമതിയോടെ സംസ്ഥാന സര്‍ക്കാരിനു തന്നെ അയച്ചു.