ജന്മദിനത്തില്‍ അമ്മയുടെ അനുഗ്രഹം തേടി പ്രധാനമന്ത്രി നരേന്ദ്ര മോഡി ഗാന്ധിനഗറില്‍ എത്തി. അറുപത്തിയാറാം ജന്മദിനത്തില്‍ ആണ് പ്രധാനമന്ത്രി അമ്മയുടെ അനുഗ്രഹം തേടിയെത്തിയത്. ജന്മദിന ആഘോഷങ്ങളില്‍ പങ്കെടുക്കുന്നതിനായി ഗുജറാത്തിലെത്തിയ മോദി രണ്ടുദിവസം സംസ്ഥാനത്ത് ഉണ്ടാകും.
ജന്മദിനാഘോഷങ്ങളില്‍ പങ്കെടുക്കാന്‍ എത്തിയ അദ്ദേഹം വെള്ളിയാഴ്ച രാത്രിയാണ് അഹമ്മദാബാദ് വിമാനത്താവളത്തില്‍ എത്തിയത്. ഗുജറാത്ത് ഗവര്‍ണര്‍ ഒ പി കോലി, മുഖ്യമന്ത്രി വിജയ് രൂപാണി, പാര്‍ട്ടി എം എല്‍ എമാര്‍, മുതിര്‍ന്ന നേതാക്കള്‍ എന്നിവര്‍ ചേര്‍ന്നാണ് മോഡിയെ സ്വീകരിക്കാന്‍ വിമാനത്താവളത്തില്‍ എത്തിയത്.