സര്‍ക്കാര്‍ നടപടിയെ എതിര്‍ക്കുന്നവര്‍ കള്ളപ്പണം വെളുപ്പിക്കാന്‍ കഴിയാത്തവര്‍; അഴിമതിക്കെതിരായ പോരാട്ടത്തിലെ സൈനികരായി ഓരോ പൌരനും മാറിയെന്ന് പ്രധാനമന്ത്രി

Webdunia
വെള്ളി, 25 നവം‌ബര്‍ 2016 (12:36 IST)
രാജ്യത്ത് നോട്ട് അസാധുവാക്കിയതില്‍ പ്രതിഷേധിക്കുന്നത് കള്ളപ്പണം വെളുപ്പിക്കാന്‍ കഴിയാത്തവരാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി. ഭരണഘടന ദിനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച പുസ്തകപ്രകാശന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മുന്നൊരുക്കമില്ലാത്തതിന്റെ പേരിലാണ് സര്‍ക്കാര്‍ ആരോപണം നേരിടുന്നത്. യഥാര്‍ത്ഥത്തില്‍ മുന്നൊരുക്കമില്ലാതെ അഴിമതിക്കാരെ പിടികൂടുകയാണ് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.
 
നോട്ട് പിന്‍വലിച്ചതിനെതിരായ വിമര്‍ശനങ്ങളെ പ്രധാനമന്ത്രി തള്ളിക്കളഞ്ഞു. സര്‍ക്കാര്‍ നടപടിയെ എതിര്‍ക്കുന്നവര്‍ കള്ളപ്പണം വെളുപ്പിക്കാന്‍ കഴിയാത്തവരാണ്. കള്ളപ്പണം വെളുപ്പിക്കാന്‍ അവര്‍ക്ക് ആവശ്യത്തിന് സമയം കിട്ടാത്തതാണ് കാരണം.
 
കള്ളപ്പണത്തിനും അഴിമതിക്കും എതിരായ പോരാട്ടത്തിലെ സൈനികരായി ഓരോ പൌരനും മാറി. അവരുടെ കൈവശമുള്ള പണം ഉപയോഗിക്കാന്‍ എല്ലാവര്‍ക്കും അവകാശമുണ്ട്. ലോകത്തില്‍ വരുന്ന മാറ്റങ്ങള്‍ തിരിച്ചറിയണമെന്നും കറന്‍സിരഹിതമായ സാമ്പത്തിക ഇടപാടുകള്‍ക്കാണ് ഇപ്പോള്‍ പ്രാമുഖ്യമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
Next Article