പ്രധാനമന്ത്രിയുടെ ജൻ ഔഷധി യോജനക്ക് നന്ദി പറഞ്ഞ് യുവതി, വികരാധീനനായി മോദി

അഭിറാം മനോഹർ

ശനി, 7 മാര്‍ച്ച് 2020 (16:18 IST)
പ്രധാനമന്ത്രി ജൻ ഔഷധി യോജനയുടെ ഗുണഭോക്താക്കളുമൊത്തുള്ള സമ്പർക്ക പരിപാടിക്കിടെ വികാരാധീനനായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ജൻ ഔഷധി യോജനയിലൂടെ ചികിത്സ സാധ്യമായ യുവതിയുടെ അനുഭവം കേട്ടാണ് നരേന്ദ്രമോദി വികാരാധീനനായത്. ഡെറാഡൂണിൽ നിന്നുമുള്ള ദീപാ ഷാ എന്ന സ്ത്രീയാണ് തന്റെ അനുഭവം ജനസമ്പർക്ക പരിപാടിക്കിടെ പ്രധാനമന്ത്രിയുമായി പങ്കുവെച്ചത്.
 
2011ൽ തളർവാതം വന്ന് കിടപ്പിലായിരുന്നു. ആശുപത്രി ചിലവുകളടക്കം വലിയ ചിലവുകൾ ഈ കാലത്തുണ്ടായിരുന്നു. ചികിത്സയും വീട്ടുചിലവും കൂടി കണ്ടെത്താൻ ബുദ്ധിമുട്ടയിരുന്നു. എന്നാൽ പ്രധാനമന്ത്രിയുടെ ജൻ ഔഷധി പദ്ധതിയിലൂടെ മരുന്നുകൾ ചുരുങ്ങിയ വിലക്ക് ലഭ്യമായെന്നും അതിനാൽ തന്നെ വീട്ടുചിലവും ചികിത്സയുമടക്കം ഇപ്പോൾ ബുദ്ധിമുട്ടുകളില്ലാതെ കൊണ്ടുപോകാൻ കഴിയുന്നുണ്ടെന്നും അവർ പറഞ്ഞു.  മുൻപ് മരുന്നുകൾക്ക് മാത്രമായി 5,000 രൂപ മാസം ചിലവ് വന്നിരുന്നു എന്നാൽ ജൻ ഔഷധി വന്നതോട് കൂടി ഇത് 1,500 ആയി ചുരുങ്ങിയതാണ് ഈ മാറ്റത്തിന് കാരണമെന്നും അവർ പറഞ്ഞു. ഇതോടെയാണ് ചടങ്ങിനിടയിൽ വെച്ച് പ്രധാനമന്ത്രി വികാരാധീനനായത്.ജൻ ഔഷധി ദിനവുമായി ബന്ധപ്പെട്ടുള്ള ചടങ്ങിനിടെയായിരുന്നു സംഭവം.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍