നിറകണ്ണുകളോടെ യാത്രയാക്കാനെത്തിയ ഐഎസ്ആർഒ ചെയർമാൻ കെ ശിവനെ ചേർത്തുപിടിച്ച് ആശ്വസിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ചന്ദ്രയാൻ 2 പൂർണ്ണമായും വിജയം കണ്ടില്ലെങ്കിലും രാജ്യം മുഴുവനും ശാസ്ത്രജ്ഞർക്കൊപ്പം ഉണ്ടെന്ന് മോദി പറഞ്ഞു. അതിനിടെയിലാണ് ഏറെ വൈകാരികമായ ഒരു വീഡിയോ പുറത്തുവന്നിരിക്കുന്നത്.
വീഡിയോയിൽ പ്രധാനമന്ത്രി ഡോ. കെ ശിവനെ കെട്ടിപ്പിടിച്ച് ആശ്വസിപ്പിക്കുന്നത് കാണാം. ചന്ദ്രയാൻ ദൗത്യം പൂർണ്ണ വിജയത്തിലെത്തിക്കാൻ സങ്കടപ്പെടുന്ന ഡോ. കെ ശിവനെയും വീഡിയോയിൽ കാണാം. മോദിയെ കെട്ടിപ്പിടിച്ച് അദ്ദേഹം തേങ്ങുകയാണ്. ഈ വീഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്. താങ്കൾ ഒറ്റയ്ക്കല്ല, ഈ രാജ്യം മുഴുവൻ നിങ്ങൾക്കൊപ്പം ഉണ്ടെന്ന തലകെട്ടോടെയാണ് പലരും ഈ വീഡിയോ പങ്കുവയ്ക്കുന്നത്.