നോട്ട് പിന്‍വലിക്കല്‍ ഇഷ്‌ടമായോ? പ്രധാനമന്ത്രിയുടെ ഈ ചോദ്യത്തിന് ‘ആപ്പി’ലൂടെ മറുപടി പറയാം

Webdunia
ചൊവ്വ, 22 നവം‌ബര്‍ 2016 (14:17 IST)
രാജ്യത്ത് നോട്ട് അസാധുവാക്കിയ നടപടിയില്‍ പൊതുജനത്തിന്റെ അഭിപ്രായം തേടി പ്രധാനമന്ത്രി നരേന്ദ്ര മോഡി. ട്വീറ്റിലൂടെയാണ് അഭിപ്രായം തേടുന്ന കാര്യം പ്രധാനമന്ത്രി അറിയിച്ചത്. 'കറന്‍സി നോട്ടുകളുടെ കാര്യത്തില്‍ സ്വീകരിച്ച നടപടി സംബന്ധിച്ച് നിങ്ങളുടെ അഭിപ്രായം നേരിട്ടറിയണം എന്നുണ്ട്. നരേന്ദ്ര മോഡി ആപ്പിന്റെ സര്‍വ്വേയില്‍ ഭാഗമാകുക’ എന്നാണ് ട്വീറ്റ് ചെയ്തിരിക്കുന്നത്.
 
ഈ മാസം എട്ടാം തിയതി രാത്രിയാണ് രാജ്യത്ത് 500 രൂപ, 1000 രൂപ നോട്ടുകള്‍ അസാധുവായി പ്രഖ്യാപിച്ചത്. കള്ളപ്പണം പുറത്തു കൊണ്ടുവരിക, കള്ളനോട്ട് തടയുക, നികുതി വെട്ടിപ്പ് തടയുക എന്നീ ലക്‌ഷ്യങ്ങള്‍ മുന്‍നിര്‍ത്തിയായിരുന്നു നോട്ട് അസാധുവാക്കല്‍ പ്രഖ്യാപിച്ചത്.
 
തുടര്‍ന്ന്, കൈവശമുള്ള പഴയ നോട്ടുകള്‍ ബാങ്കുകള്‍ വഴി മാറ്റാന്‍ അനുമതി നല്കിയിട്ടുണ്ടെങ്കിലും കര്‍ശന നിയന്ത്രണമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. എ ടി എമ്മുകളിലും പണം ലഭിക്കാത്ത സാഹചര്യം ഉണ്ടായി. ഇതെല്ലാം വന്‍ ജനരോഷത്തിന് കാരണമായ പശ്ചാത്തലത്തിലാണ് അഭിപ്രായം അറിയാന്‍ ആപ്പുമായി പ്രധാനമന്ത്രി എത്തുന്നത്.
 
വിഷയത്തില്‍ പ്രതിപക്ഷ കക്ഷികളില്‍ നിന്നും രൂക്ഷമായ വിമര്‍ശമാണ് പാര്‍ലമെന്റി​ന്റെ ഇരുസഭകളില്‍ നിന്നും പുറത്തു നിന്നും സര്‍ക്കാര്‍ നേരിടുന്നത്.
Next Article