ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാകും; ഞായറാഴ്​ചകളിൽ പമ്പുകൾ അടച്ചിടാനുള്ള നീക്കത്തിനെതിരെ പെട്രോളിയം മന്ത്രാലയം

Webdunia
വ്യാഴം, 20 ഏപ്രില്‍ 2017 (20:12 IST)
ഞാ​യ​റാ​ഴ്ച​ക​ളി​ൽ പെ​ട്രോ​ൾ പമ്പുകള്‍ അ​ട​ച്ചി​ട​രു​തെ​ന്ന് പെ​ട്രോ​ളി​യം മ​ന്ത്രാ​ല​യം. ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാകുമെന്ന് ചൂണ്ടിക്കാട്ടിയാണ് പെട്രോളിയം മന്ത്രാലയം തീരുമാനത്തെ എതിർക്കുന്നത്.

ആഴ്ചയിലൊരിക്കൽ പെട്രോളിയം ഉൽപ്പന്നങ്ങൾ ഉപയോഗിക്കരുതെന്നാണ് ജനങ്ങളോട് മൻ കീ ബാത്തിലൂടെ പ്രധാനമന്ത്രി നരേന്ദ്ര മോദി നിർദ്ദേശിച്ചത്. അതിനർഥം പെട്രോൾ പമ്പുകൾ അടച്ചിടുകയെന്നതല്ലെന്നും പെട്രോളിയം മന്ത്രാലയം വ്യക്തമാക്കി.

കേരളത്തിനു പുറമെ കര്‍ണാടക, ആന്ധ്രപ്രദേശ്, തെലങ്കാന, മഹാരാഷ്ട്ര, ഹരിയാന എന്നീ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയിലുമാണ് ഞാ​യ​റാ​ഴ്ച​ക​ളി​ൽ പെ​ട്രോ​ൾ പമ്പുകള്‍ അ​ട​ച്ചി​ടുമെന്ന് നേരത്തെ കണ്‍സോര്‍ഷ്യം ഓഫ് ഇന്ത്യന്‍ പെട്രോള്‍ ഡീലേഴ്‌സ് വ്യക്തമാക്കിയത്.

പെട്രോളിയം ഡീലേഴ്സിന്റെ അസോസിയേഷനുകൾ ഞായറാഴ്ച പമ്പുകൾ അടച്ചിടുന്നതിനോട് യോജിക്കുന്നില്ലെന്ന് പെട്രോളിയം മന്ത്രി ധർമേന്ദ്ര പ്രദാനും വ്യക്തമാക്കിയിരുന്നു.
Next Article