പെട്രോൾ പമ്പുകളിലെ ഡെബിറ്റ്, ക്രെഡിറ്റ് കാർഡ് ഇടപാടുകൾക്ക് അധിക ചാർജ് ഈടാക്കരുതെന്ന് കേന്ദ്രസർക്കാർ

Webdunia
തിങ്കള്‍, 9 ജനുവരി 2017 (14:38 IST)
പെട്രോൾ പമ്പുകളിലെ കാർഡ് പെയ്മെന്റുകൾക്ക് അധിക ചാർജ് ഈടാക്കരുതെന്ന് കേന്ദ്രസർക്കാർ. ന്യൂഡല്‍ഹിയില്‍ ചേര്‍ന്ന യോഗത്തിനുശേഷം പെട്രോളിയം സഹമന്ത്രി ധര്‍മേന്ദ്ര പ്രധാനാണ് ഇക്കാര്യം അറിയിച്ചത്. കൂടാതെ ഡിജിറ്റല്‍ ഇടപാടുകള്‍ നടത്തുന്നതിലൂടെ ഉപഭോക്താക്കള്‍ക്കും പമ്പ് ഉടമകള്‍ക്കും അധിക ബാധ്യത സര്‍ക്കാര്‍ ഉണ്ടാക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. 
 
അധിക ചാർജ് ഈടാക്കുകയാണെങ്കില്‍ ഡെബിറ്റ്/ ക്രെഡിറ്റ് കാര്‍ഡുകള്‍ ഉപയോഗിക്കുന്നത് നിര്‍ത്തിവെക്കുമെന്ന് പമ്പ് ഉടമകള്‍ ഭീഷണി മുഴക്കിയതിനെ തുടര്‍ന്നാണ് സര്‍ക്കാര്‍ ഇത്തരമൊരു തീരുമാനം കൈക്കൊണ്ടത്.
ഇതോടെ സംസ്ഥാനത്തെ ഒരുവിഭാഗം പെട്രോൾ പമ്പുകളിൽ തിങ്കളാഴ്ച മുതൽ പണമിടപാടിനായി ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകൾ സ്വീകരിക്കില്ലെന്ന തീരുമാനം പമ്പുടമകൾ പിൻവലിച്ചു. ജനുവരി 13 വരെ കാർഡുകൾ സ്വീകരിക്കുമെന്ന് ഓൾ ഇന്ത്യ പെ​​ട്രോൾ ഡീലേഴ്സ് അസോസിയേഷൻ അ‌റിയിച്ചു.
Next Article