ഡോ. സാക്കിര്‍ നായിക്കിന്റെ പീസ് ടിവിക്ക് ഇന്ത്യയില്‍ നിരോധനം

Webdunia
ശനി, 9 ജൂലൈ 2016 (13:30 IST)
വിവാദ മതപ്രഭാഷകന്‍ ഡോ. സാക്കീര്‍ നായിക്ക് തലവനായ പീസ് ടിവിയുടെ പ്രവര്‍ത്തനം ഇന്ത്യയില്‍ നിരോധിച്ചു. കഴിഞ്ഞയാഴ്ച ബംഗ്ലാദേശ് തലസ്ഥാനമായ ധാക്കയില്‍ ആക്രമണം നടത്തിയ ഭീകരര്‍ക്ക് പ്രചോദനമായത് സക്കീര്‍ നായിക്കിന്റെ പ്രഭാഷണങ്ങളാണെന്ന് ആരോപണം പുറത്തുവന്നതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ നിയന്ത്രണത്തിലുള്ള ചാനലിന് നിരോധനം ഏര്‍പ്പെടുത്തിയത്. 
 
നായിക്കിന്റെ പ്രസംഗങ്ങളുടെ ചാനല്‍, ഓണ്‍ലൈന്‍, വീഡിയോകളും സിഡികളും പരിശോധിക്കാന്‍ കഴിഞ്ഞദിവസം മഹാരാഷ്ട്ര സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു. ധാക്കയിലെ ഭീകരാക്രമണത്തില്‍ 20 പേരാണ് കൊല്ലപ്പെട്ടത്.  പീസ് ടിവിയും പാക്കിസ്ഥാനില്‍ നിന്നുള്ള 11 ചാനലുകളുമടക്കം 24 നിരോധിത ചാനലുകള്‍ ഇന്ത്യയുടെ വിവിധ പ്രദേശങ്ങളില്‍ സംപ്രേഷണം ചെയ്യുന്നതായി രഹസ്യാന്വേഷണ വിഭാഗത്തിനു സൂചന ലഭിച്ചിട്ടുണ്ട്. ഇതു നീക്കം ചെയ്യാനും സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കി. ധാക്കയിലെ ആക്രമണകാരികളെ സക്കീര്‍ നായിക്കിന്റെ പ്രസംഗം സ്വാധീനിച്ചിട്ടുണ്ടെന്ന് ബംഗ്ലാദേശ് സര്‍ക്കാരാണ് ഇന്ത്യാ ഗവണ്‍മെന്റിനെ അറിയിച്ചത്. 
 
Next Article