പത്താന്‍കോട്ട് ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യ - പാക് സെക്രട്ടറിതല ചര്‍ച്ച മാറ്റിവെച്ചു

വ്യാഴം, 14 ജനുവരി 2016 (15:59 IST)
വെള്ളിയാഴ്ച നടത്താനിരുന്ന ഇന്ത്യ - പാകിസ്ഥാന്‍ വിദേശകാര്യ സെക്രട്ടറിതല ചര്‍ച്ച മാറ്റിവെച്ചു. പത്താന്‍കോട്ട് ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് സെക്രട്ടറിതല ചര്‍ച്ച മാറ്റി വെച്ചത്. അതേസമയം, സെക്രട്ടറിതല ചര്‍ച്ച എന്ന് നടക്കുമെന്ന് സംബന്ധിച്ച് അന്തിമ തീരുമാനമായില്ല.
 
ചർച്ചയുടെ പുതിയ തിയതി ഇന്ത്യയുമായി കൂടിയാലോചിച്ച ശേഷം പിന്നീട് തീരുമാനിക്കുമെന്നും പാക് വിദേശകാര്യ വക്താവ് അറിയിച്ചു. അതേസമയം, ജെയ്ഷെ മുഹമ്മദ് തലവൻ മൗലാന മസൂദ് അസ്ഹറിന്‍റെ അറസ്റ്റിനെക്കുറിച്ച് അറിയില്ലെന്നും വിദേശകാര്യ വക്താവ് പറഞ്ഞു.
 
പത്താൻകോട്ട് ഭീകരാക്രമണവുമായി സൂത്രധാരനെന്ന് കരുതുന്ന മസൂദ് അസ്ഹറിനെ അറസ്റ്റ് ചെയ്തതായി പാക്‌ മാധ്യമങ്ങൾ കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തിരുന്നു. പാക് പ്രധാനമന്ത്രി നവാസ് ഷെരീഫിന്‍റെ ജന്മദിനാഘോഷത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോഡി പങ്കെടുത്തിരുന്നു.

വെബ്ദുനിയ വായിക്കുക